CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 6 Minutes 58 Seconds Ago
Breaking Now

ഡോ. വൈഷ്ണവിയെ അങ്ങിനെയങ്ങ് കുറ്റം പറയേണ്ട; സ്വാഭാവിക പ്രസവത്തിനിടെ കൊല്ലപ്പെട്ടത് 3 അമ്മമാരും, 16 കുഞ്ഞുങ്ങളും; നഴ്‌സുമാരെയും മിഡ്‌വൈഫുമാരെയും സംരക്ഷിക്കാന്‍ എന്‍എംസി വിവരങ്ങള്‍ മറച്ചുവെച്ചു; മൊര്‍ക്കാംബ് ബേ റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറിയുടെ മേശപ്പുറത്ത്

കുടുംബങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കാനോ, അന്വേഷിക്കാനോ എന്‍എംസി മെനക്കെട്ടില്ലെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ ഡോക്ടര്‍ ഡോ. വൈഷ്ണവി ലക്ഷ്മണ്‍ സ്വാഭാവികമായി പ്രസവം നടത്താന്‍ ശ്രമിക്കുന്നതിനെ കുഞ്ഞിന്റെ തലവേര്‍പ്പെട്ട് മരിക്കാന്‍ ഇടയാക്കിയ സംഭവം ബ്രിട്ടനില്‍ വന്‍ വിവാദമായിരിക്കുകയാണ്. ഡോ. വൈഷ്ണവിയെ പ്രൊഫഷണില്‍ നിന്ന് തന്നെ ഇല്ലാതാക്കാനും ശിക്ഷിക്കാനുമുള്ള നീക്കങ്ങള്‍ നടക്കുമ്പോഴാണ് ഇതൊക്കെ ബ്രിട്ടനിലെ ആശുപത്രികളില്‍ പതിവാണെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. നഴ്‌സുമാരെയും, മിഡ്‌വൈഫുമാരെയും സംരക്ഷിക്കാന്‍ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ ഈ വിവരങ്ങള്‍ മറച്ചുവെച്ചതായും പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി കണ്ടെത്തി. 

സ്വാഭാവിക പ്രസവം മതിയെന്ന് നിര്‍ബന്ധം പിടിക്കുന്ന ഏതാനും നഴ്‌സുമാരും മിഡ്‌വൈഫുമാരും നടത്തിയ ക്രിയകളില്‍ ഇതുവരെ മൂന്ന് അമ്മമാരുടെയും, 16 കുഞ്ഞുങ്ങളുടെയും ജീവനാണ് പൊലിഞ്ഞത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് മൊര്‍ക്കാംബ് ബേ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലാണ് ഈ ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. 2004 മുതല്‍ 2016 വരെയുള്ള കാലത്താണ് ഇത് നടന്നത്. പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങളും, പോലീസും നല്‍കിയ മുന്നറിയിപ്പ് പരിഗണിക്കാതെ നഴ്‌സുമാരെയും, മിഡ്‌വൈഫുമാരെയും സംരക്ഷിക്കാനാണ് എന്‍എംസി ശ്രമിച്ചതെന്നാണ് അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്. 

റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് പരിശോധിച്ച് വരികയാണ്. തങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച് മിഡ്‌വൈഫുമാരെ സസ്‌പെന്‍ഡ് ചെയ്യാനെങ്കിലുമുള്ള മാന്യത കാണിച്ചിരുന്നെങ്കില്‍ കുറച്ച് പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാമായിരുന്നെന്നാണ് കുടുംബങ്ങള്‍ കുറ്റപ്പെടുത്തുന്നത്. കുടുംബങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കാനോ, അന്വേഷിക്കാനോ എന്‍എംസി മെനക്കെട്ടില്ലെന്ന് 84 പേജുള്ള റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മരണങ്ങള്‍ എല്ലാം നടന്നത് കംബ്രിയ ഫര്‍ണസ് ജനറല്‍ ഹോസ്പിറ്റല്‍ മറ്റേണിറ്റി യൂണിറ്റിലാണ്. പക്ഷെ ഇവര്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ എന്‍എംസി തയ്യാറായില്ല. അന്വേഷണം പോലും വൈകിപ്പിച്ചു. 

ആരോപണങ്ങള്‍ ശക്തമായതോടെയാണ് മൂന്ന് മിഡ്‌വൈഫുമാരെ പുറത്താക്കുകയും, ഒരാളെ സസ്‌പെന്‍ഡ് ചെയ്തതും. കുഞ്ഞുങ്ങളും, അമ്മമാരും വരെ കൊല്ലപ്പെട്ടിട്ടും ചെറിയ നടപടികളിലൂടെ രക്ഷപ്പെട്ട ഇവര്‍ സുഖമായി നടക്കുമ്പോഴാണ് ഡോ. വൈഷ്ണവിക്കെതിരെ ആക്രോശങ്ങള്‍ നടക്കുന്നത് എന്നതും വൈരുദ്ധ്യമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.