CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 31 Minutes 10 Seconds Ago
Breaking Now

പ്രീമിയര്‍ ലീഗ് ഫുട്‌ബോളര്‍ ജോയ്ഡ് സാമുവല്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു; ചെഷയറിലെ സ്‌കൂളില്‍ മക്കളെ കൊണ്ടുവിട്ട് തിരിച്ച് വരവെ റേഞ്ച് റോവര്‍ വാനുമായി കൂട്ടിയിടിച്ച് കത്തി

താരത്തിന്റെ മരണത്തില്‍ ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ദുഃഖം രേഖപ്പെടുത്തി

പ്രീമിയര്‍ ലീഗ് ഫുട്‌ബോളര്‍ ജോയ്ഡ് സാമുവലിന് ദാരുണാന്ത്യം. ചെഷയര്‍ ഹൈ ലേയിലെ കണ്‍ട്രി ലെയിനില്‍ സാമുവല്‍ സഞ്ചരിച്ചിരുന്ന റേഞ്ച് റോവര്‍ വാനുമായി കൂട്ടിയിടിച്ച് തീഗോളമായി കത്തുകയായിരുന്നു. മുന്‍ ട്രിനിനാഡ് & ടുബാഗോ താരം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 37-കാരനായ താരത്തെ രക്ഷിക്കാന്‍ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നാണ് വിവരം. 

ആസ്റ്റണ്‍ വില്ല, ബോള്‍ട്ടണ്‍, കാര്‍ഡിഫ് എന്നീ ടീമുകളിലെ ഡിഫന്‍ഡറായിരുന്ന സാമുവല്‍ ഭാര്യ എമ്മയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ വീടിന് സമീപം വെച്ചായിരുന്നു ജീവനെടുത്ത അപകടവും. താരത്തിന്റെ വിടവാങ്ങലില്‍ ഞെട്ടിയ ബന്ധുക്കളും സുഹൃത്തുക്കളും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വരികയാണ്. 

കുട്ടികളെ സ്‌കൂളില്‍ കൊണ്ടുചെന്നാക്കി തിരിച്ച് പോരവെയായിരുന്നു അപകടം. വാനിന്റെ ഡ്രൈവറെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എ56, എ50 ജംഗ്ഷനുകള്‍ക്ക് സമീപം റോഡുകള്‍ അടച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മോട്ടോറിസ്റ്റുകള്‍ ഈ പരിസരം ഒഴിവാക്കി സഞ്ചരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

താരത്തിന്റെ മരണത്തില്‍ ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ദുഃഖം രേഖപ്പെടുത്തി. 2011ല്‍ ടോപ്പ് ലെവല്‍ ഫുട്‌ബോള്‍ അവസാനിപ്പിച്ച സാമുവല്‍ എഗേര്‍ട്ടണ്‍ എഫ്‌സിയുടെ പ്ലെയര്‍ മാനേജര്‍മാരില്‍ ഒരാളായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.