CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 50 Minutes 24 Seconds Ago
Breaking Now

കഞ്ചാവിന് പിന്തുണ പ്രഖ്യാപിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്; മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദം

യുകെ ഗവണ്‍മെന്റിന്റെ നിലവിലെ നിലപാട് അനുസരിച്ച് കഞ്ചാവ് ഒരു ക്ലാസ് ബി ഡ്രഗാണ്

കഞ്ചാവ് ആരോഗ്യത്തിന് എത്രത്തോളം നല്ലതാണ്. ഇതില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഓയിലും മറ്റും പ്രയോജനപ്പെടുത്തി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ മാറിയെന്ന് പലരും അവകാശപ്പെടാറുണ്ട്. എന്തായാലും കഞ്ചാവിന് പിന്തിണ അറിയിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും രംഗത്തിറങ്ങിയിരിക്കുകയാണ്. 

മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് കഞ്ചാവിന്റെ ഉപയോഗം അനുവദിക്കണമെന്നും ഇത് ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റണമെന്നും ആര്‍സിഎന്‍ ആവശ്യപ്പെടും. ബെല്‍ഫാസ്റ്റില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ യോഗത്തില്‍ നിയമമാറ്റത്തിനായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന കാര്യത്തില്‍ തീരുമാനമായി. 

യുകെ ഗവണ്‍മെന്റിന്റെ നിലവിലെ നിലപാട് അനുസരിച്ച് കഞ്ചാവ് ഒരു ക്ലാസ് ബി ഡ്രഗാണ്. ഇതിന് ശക്തമായ നിബന്ധനകളും, പൊതുജനങ്ങള്‍ക്ക് പ്രിസ്‌ക്രിപ്ഷനും, സപ്ലെയും അനുവദിക്കാന്‍ പാടില്ലെന്നുമാണ് നിയമം. എന്നാല്‍ കനാബിസ് ചികിത്സ വേദനയെ നേരിടാന്‍ സഹായിക്കുന്നതായി തെളിഞ്ഞിട്ടുള്ളതിനാല്‍ മാറ്റത്തിന് സമയമായെന്നാണ് ആര്‍സിഎന്‍ അംഗങ്ങളുടെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.