CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 50 Seconds Ago
Breaking Now

എന്‍എച്ച് എസ് സര്‍ച്ചാര്‍ജ്ജിനെതിരെ ആര്‍ സിഎന്‍ രംഗത്ത്

വിസ അപേക്ഷയ്‌ക്കൊപ്പം ഓരോ വ്യക്തിയും ഈ വര്‍ഷം മുതല്‍ 400 പൗണ്ട് എന്‍എച്ച്എസ് സര്‍ ചാര്‍ജ് നല്‍കണം.

യുകെയില്‍ വര്‍ക്ക് പെര്‍മിറ്റില്‍ എത്തിയാല്‍ ഇപ്പോള്‍ വിസ അപേക്ഷയ്‌ക്കൊപ്പം ഓരോ വ്യക്തിയും 200 പൗണ്ട് വീതം എന്‍എച്ച്എസ് സര്‍ ചാര്‍ജ് നല്‍കണം. ഇത് ഈ വര്‍ഷം മുതല്‍ 400 പൗണ്ടായി മാറുകയാണ്. അങ്ങനെയെങ്കില്‍ രണ്ടു മക്കളുള്ള കുടുംബത്തിന് ജിപിയില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ 1600 പൗണ്ട് വര്‍ഷം തോറും അടയ്ക്കണം. ഈ തുക എങ്ങനെ അടയ്ക്കുമെന്ന ആശങ്ക പല കുടുംബത്തിനുമുണ്ട്. എന്‍എച്ച്എസിന് വേണ്ടി ജീവിതകാലം മുഴുവന്‍ ജോലി ചെയ്യുന്നവരോട് ഈ പണം വാങ്ങുന്നത് ശരിയാണോ എന്ന ചോദ്യം ശക്തമാണ്. ഈ നീക്കത്തിനെതിരെ നഴ്‌സിങ് യൂണിയനായ ആര്‍ സി എന്‍ രംഗത്തെത്തി. യൂറോപ്യന്‍ എകണോമിക് ഏരിയയ്ക്ക് പുറത്തു നിന്നും യുകെയില്‍ എത്തുന്ന നഴ്‌സുമാരെ ഈ ചാര്‍ജില്‍ നിന്നും ഒഴിവാക്കണമെന്നാണ് ആര്‍സിഎന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നോണ്‍ യൂറോപ്യന്‍ യൂണിയന്‍ നഴ്‌സുമാരേയും ്അവരുടെ കുടുംബാംഗങ്ങളേയും ഈ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കണമെന്ന് മേയ് 13ന് ബെല്‍ഫാസ്റ്റില്‍ വച്ച് നടന്ന ആര്‍സിഎന്നിന്റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ വച്ച് ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടിവ് ജാനറ്റ് ഡേവിസ് പറഞ്ഞു.

യുകെയിലെ എന്‍എച്ച്എസില്‍ നഴ്‌സുമാരടക്കമുള്ള ഹെല്‍ത്ത് കെയര്‍ ജീവനക്കാരുടെ കടുത്ത ക്ഷാമമാണ് നേരിടുന്നതെന്നും അതിനാല്‍ യുകെ വിദേശത്ത് നിന്നുമുള്ള ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്ന് മറക്കരുതെന്നും ജാനെറ്റ് ഡേവിസ് പറഞ്ഞു.

ലോകത്താകെ 200 രാജ്യങ്ങളില്‍ നിന്നുമുള്ള പ്രൊഫഷനുകള്‍ യുകെയില്‍ ജോലി ചെയ്യുന്നുവെന്നും അവര്‍ക്കുമേല്‍ സര്‍ ചാര്‍ജ് ചുമത്തുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണഎന്നും ജാനെറ്റ് വ്യക്തമാക്കുന്നു.

യൂറോപ്യന്‍ എക്കണോമിക് ഏരിയയ്ക്ക് പുറത്തു നിന്നുള്ളവരും ആറ് മാസമോ അധികമോ യുകെയില്‍ താമസിക്കുന്നവരില്‍ നിന്നുമാണ് ഇമിഗ്രേഷന്‍ ഹെല്‍ത്ത് ചാര്‍ജ് വാങ്ങുന്നത്. ഈ വര്‍ഷം അവസാനം 400 പൗണ്ടാക്കുകയാണ് ചാര്‍ജ്. സ്റ്റുഡന്റ്‌സും യൂത്ത് മൊബിലിറ്റി സ്‌കീമിലെത്തുന്നവരും നല്‍കുന്ന ഈ ചാര്‍ജ് 150 പൗണ്ടില്‍ നിന്നും 300 പൗണ്ടാക്കി വര്‍ദ്ധിപ്പിച്ചു. പി ആര്‍ കിട്ടിയാല്‍ ഈ തുക ഈടാക്കില്ല.




കൂടുതല്‍വാര്‍ത്തകള്‍.