Breaking Now

ഗ്രീന്‍ എനര്‍ജി സ്ഥാപനങ്ങള്‍ക്ക് വാരിക്കോരി സബ്‌സിഡി; ജനങ്ങളുടെ എനര്‍ജി ബില്ലുകള്‍ 55 പൗണ്ട് ഉയരുമെന്ന് ആശങ്ക

ചുരുങ്ങിയ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന വലിയ സ്ഥാപനങ്ങള്‍ക്ക് പകരം ചെറിയ പദ്ധതികള്‍ക്ക് കോണ്‍ട്രാക്ട്

സര്‍ക്കാര്‍ എന്തെല്ലാം പരിഷ്‌കാരങ്ങള്‍ നടത്തിയാലും അതിന്റെ അന്തിമഭാരം പാവം ജനങ്ങളുടെ തലയിലാണ് വന്നുപതിക്കുക. ഗ്രീന്‍ എനര്‍ജി സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡികള്‍ ബ്രിട്ടനിലെ ജനങ്ങള്‍ക്ക് പുതിയ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്.

സബ്‌സിഡികള്‍ എനര്‍ജി ബില്ലുകളില്‍ വന്നുചേരുന്നതോടെ 1.5 ബില്ല്യണ്‍ പൗണ്ടിന്റെ അമിതഭാരം വന്നുഭവിക്കുമെന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. കാറ്റിസ് നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ലേലത്തില്‍ വന്ന വീഴ്ചയാണ് ഇതിന് വഴിയൊരുക്കുന്നത്.

ചുരുങ്ങിയ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന വലിയ സ്ഥാപനങ്ങള്‍ക്ക് പകരം വില കൂടുന്ന ചെറിയ പദ്ധതികള്‍ക്ക് കോണ്‍ട്രാക്ട് നല്‍കിയതാണ് കുരുക്കായത്. അടുത്ത 15 വര്‍ഷത്തേക്ക് 100 മില്ല്യണ്‍ പൗണ്ട് ചെലവാണ് ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് വരുത്തിവെയ്ക്കുക. അതായത് ശരാശരി കുടുംബങ്ങള്‍ക്ക് ഇന്ധനബില്ലില്‍ 55 പൗണ്ട് വര്‍ദ്ധനവ് സംഭവിക്കുമെന്ന് സാരം.




കൂടുതല്‍വാര്‍ത്തകള്‍.