CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 15 Minutes 26 Seconds Ago
Breaking Now

ക്ഷേത്ര ദര്‍ശനത്തിനെത്തിയ ദളിത് സ്ത്രീയെ ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്തു; 3 പേര്‍ അറസ്റ്റില്‍

മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ പീഡനക്കേസ് ചുമത്തിയതിന് പുറമെ സ്ത്രീയെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് അപമാനിച്ചതിനും കേസെടുത്തു

ഉത്തര്‍പ്രദേശിലെ പ്രശസ്തമായ ക്ഷേത്രത്തില്‍ ദളിത് സ്ത്രീയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. സീതാപൂരിലെ നീംസാര്‍ എന്നറിയപ്പെടുന്ന നൈമിശാരണ്യ ധാം ക്ഷേത്രത്തിലാണ് 26 വയസ്സുള്ള സ്ത്രീയെ മൂന്ന് പുരുഷന്‍മാര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. 

മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ പീഡനക്കേസ് ചുമത്തിയതിന് പുറമെ സ്ത്രീയെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് അപമാനിച്ചതിനും കേസെടുത്തു. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമം തടയുന്ന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. 

32കാരനായ രാമു, രാമേഷുര്‍ കശ്യപ് 42, പ്രതു കശ്യപ് എന്നിവരാണ് പ്രതികളെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച അമാവാസി പ്രാര്‍ത്ഥനകള്‍ക്കായി ക്ഷേത്രത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവങ്ങള്‍. അനന്തിരവനൊപ്പമായിരുന്നു സ്ത്രീ ക്ഷേത്രത്തില്‍ എത്തിയത്. 

ഇതിനിടെ മൂത്രമൊഴിക്കാന്‍ പോയപ്പോഴാണ് അക്രമികള്‍ ഇവരെ തടഞ്ഞുവെച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച അനന്തിരവനെയും ക്രൂരമായി മര്‍ദ്ദിച്ചു. അനന്തിരവനാണ് പോലീസിനെ വിളിച്ച് സംഭവം അറിയിച്ചത്. സ്ഥലത്ത് എത്തിയ പോലീസ് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. 

യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് അയച്ചു. ഫോറന്‍സിക് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിക്കുകയാണ് അന്വേഷണ സംഘം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.