CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 12 Seconds Ago
Breaking Now

ഒരു എംല്‍എയ്ക്ക് 100 കോടി; ബിജെപി പണം ഓഫര്‍ ചെയ്ത് പാര്‍ട്ടി നേതാക്കളെ വലവിശുന്നതായി കുമാരസ്വാമി

ചിലര്‍ക്ക് ബിജെപി മന്ത്രിസ്ഥാനങ്ങളും വാഗ്ദാനം ചെയ്തു', കുമാരസ്വാമി അവകാശപ്പെട്ടു.

കോണ്‍ഗ്രസുമായി പൊടുന്നനെ സഖ്യത്തില്‍ ഏര്‍പ്പെട്ടതിനെ ന്യായീകരിച്ച് എച്ച്ഡി കുമാരസ്വാമി രംഗത്ത്. കര്‍ണ്ണാടകത്തിലെ എംഎല്‍എമാരെ ഭാരതീയ ജനതാ പാര്‍ട്ടി പണമെറിഞ്ഞ് വലവിശീപ്പിടിക്കാന്‍ ശ്രമിക്കുന്നതായാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി പദം ഓഫര്‍ ചെയ്തതോടെ മറുകണ്ടം ചാടിയ കുമാരസ്വാമിയുടെ ആരോപണം. 

ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് കര്‍ണ്ണാടകത്തിലെ ജനങ്ങള്‍ മനസ്സിലാക്കണം. എന്നാല്‍ ഇത് വിജയിക്കില്ല. ഞങ്ങളുടെ പാര്‍ട്ടി നേതാക്കളെ സമീപിച്ച് 100 കോടി വരെ ഓഫര്‍ ചെയ്തിട്ടുണ്ട്. ചിലര്‍ക്ക് ബിജെപി മന്ത്രിസ്ഥാനങ്ങളും വാഗ്ദാനം ചെയ്തു', കുമാരസ്വാമി അവകാശപ്പെട്ടു. 

ഞങ്ങളുടെ എംഎല്‍എമാരെ കവരാനുള്ള ബിജെപിയുടെ ശ്രമം തിരിച്ചടിക്കും. ബിജെപി ഉപേക്ഷിച്ച് ജെഡിഎസിലേക്ക് വരാന്‍ തയ്യാറുള്ള ആളുകളുമുണ്ട്, ജെഡിഎസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട കുമാരസ്വാമി ഭീഷണിപ്പെടുത്തി. 

2004ല്‍ ബിജെപിയുമായി അധികാരം പങ്കിട്ടത് ഒരു കറുത്ത ഏടാണെന്നും അത് തിരുത്താനാണ് കോണ്‍ഗ്രസുമായുള്ള കൂട്ടുകൂടലെന്നും കുമാരസ്വാമി ന്യായീകരിക്കുന്നു. കര്‍ണ്ണാടകത്തില്‍ ഭൂരിപക്ഷം ആര്‍ക്കുമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടികള്‍ കൊമ്പുകോര്‍ക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.