CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 46 Minutes 29 Seconds Ago
Breaking Now

എം.എം.സി.എ നഴ്‌സസ് ദിനം ആഘോഷിച്ചു...

മാഞ്ചസ്റ്റര്‍:   അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച്  മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍  (എം.എം.സി.എ)   സംഘടിപ്പിച്ച നഴ്‌സസ് ദിനാഘോഷം യുക്മ നഴ്‌സസ് ഫോറം ലീഗല്‍ അഡ്വൈസറും ദേശീയ കമ്മിറ്റിയംഗവുമായ ശ്രീ. തമ്പി ജോസ് ഉദ്ഘാടനം ചെയ്തു. എം.എം.സി.എ. പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച ആഘോഷങ്ങള്‍ക്ക് ശ്രീമതി. ജൂഡി ഷാജി നേതൃത്വം നല്കി. 

ജൂഡി ഷാജി നഴ്‌സസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് പങ്കെടുത്തവരെല്ലാം തിരിതെളിച്ച് പിടിച്ച് നഴ്‌സസ് ദിനത്തിന്റെ ഗാനം ആലപിച്ചു. 

 തുടര്‍ന്ന് നടന്ന സെമിനാറില്‍ ശ്രീ. തമ്പി ജോസ്, ഡോ.ഡില്ലാ ജോസ്, ശ്രീ.ഫിലിപ്പ് കൊച്ചെട്ടി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. സെമിനാര്‍  ഉയര്‍ന്ന നിലവാരം പുലര്‍ത്തിയതും, വലിയ വിജയവുമായിരുന്നു, എന്നതിലുപരിയായി പങ്കെടുത്ത എല്ലാവര്‍ക്കും തികഞ്ഞ സംതൃപ്തി നല്കിയ ഒരു ദിവസമായിരുന്നു. നഴ്‌സസ് ഡേ പുരസ്‌കാരങ്ങള്‍ക്ക് ഡോ.ഡില്ലാ ജോബി,   ശ്രീമതി. റിന്‍സി സജിത്, ശ്രീമതി. ശോഭാ മനീഷ്, ശ്രീമതി.ഷിജി സുധീഷ്  എന്നിവര്‍ അര്‍ഹരായി.

എം.എം.സി.എ മുന്‍ പ്രസിഡന്റ് ശ്രീ.ജോബി മാത്യു, വൈസ് പ്രസിഡന്റ് ശ്രീ ഹരികുമാര്‍ പി.കെ, ട്രഷറര്‍ ശ്രീ.സാബു ചാക്കോ, കമ്മിറ്റിയംഗങ്ങളായ ജോബി തോമസ്, റോയ് ജോര്‍ജ്, ജോബി രാജു, മോനച്ചന്‍ ആന്റണി, ജോബി മാത്യു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. പങ്കെടുത്തവര്‍ക്കും, സഹകരിച്ചവര്‍ക്കും ടീം എം.എം.സി.എയ്ക്ക് വേണ്ടി ജനറല്‍ സെക്രട്ടറി  ജനീഷ് കുരുവിള നന്ദി രേഖപ്പെടുത്തി

 




കൂടുതല്‍വാര്‍ത്തകള്‍.