കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി ബിജെപി. കോണ്‍ഗ്രസ് സര്‍ക്കാര്‍ ബിജെപി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുകയാണെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ ആരോപിച്ചു.
ഇത് സംബന്ധിച്ച് ബിജെപി എംപിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന് പരാതി നല്കി. ശോഭ കരന്തലജെ, ജി എം സിദ്ധേശ്വേര, പി സി മോഹന്‍ എന്നിവരാണ് പരാതി നല്‍കിയിട്ടുള്ളത്.
കര്‍ണാടക സര്‍ക്കാര്‍ അധികാര ദുര് വിനിയോഗം നടത്തുകയാണെന്നും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ചോര്‍ത്തുകയാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മൗലിക അവകാശങ്ഹളുടേയും സ്വകാര്യതയുടേയും ലംഘനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു.
അതിനിടെ തങ്ങളുടെ എംഎല്‍എ മാരെ ബിജെപി നൂറു കോടി ഓഫര്‍ നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചതായി എച്ച് ഡി കുമാരസ്വാമി ആരോപിച്ചിരുന്നു.