CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 26 Minutes 29 Seconds Ago
Breaking Now

കോണ്‍ഗ്രസിന് തിരിച്ചടി ; യെദിയൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ സുപ്രീം കോടതിയുടെ അനുമതി

യെദിയൂരപ്പയ്ക്ക് എംഎല്‍എമാരുടെ പിന്തുണ നല്‍കുന്ന കത്ത് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഹാജരാക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് കോടതി നിര്‍ദ്ദേശിച്ചു.

കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി എസ് യെദിയൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ സുപ്രീം കോടതിയുടെ അനുമതി. സത്യപ്രതിജ്ഞ മാറ്റിവയ്ക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. എന്നാല്‍ യെദിയൂരപ്പയ്ക്ക് എംഎല്‍എമാരുടെ പിന്തുണ നല്‍കുന്ന കത്ത് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഹാജരാക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ തുടര്‍വാദങ്ങള്‍ വെള്ളിയാഴ്ച 10.30ന് കേള്‍ക്കും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട പിന്തുണ കത്തിലില്ലെങ്കില്‍ തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് കോടതി പറഞ്ഞു.

തങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ കോണ്‍ഗ്രസ് ജനതാദള്‍ സഖ്യം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേസില്‍ യെദിയൂരപ്പയെ കക്ഷി ചേര്‍ക്കാന്‍ നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു.

ഭരണഘടന ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണ് കര്‍ണാടകയില്‍ നടന്നതെ്‌നന് അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി വ്യക്തമാക്കി.ഗവര്‍ണര്‍ക്ക് തോന്നിയവരെ അല്ല സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കേണ്ടത്. ഭൂരിപക്ഷമുള്ളവരെയാണ് ക്ഷണിക്കേണ്ടത്. ഇതു സംബന്ധിച്ച് സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി. കുതിരക്കച്ചവടത്തിനുള്ള അവസരമാണ് ഗവര്‍ണര്‍ നല്‍കിയതെന്നും സിംഗ്വി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ജനതാദള്‍ സഖ്യത്തിന് പിന്തുണ അറിയിച്ച് എംഎല്‍എമാര്‍ നല്‍കിയ കത്തും അദ്ദേഹം കോടതിയില്‍ ഹാജരാക്കി. യെദിയൂരപ്പ 7 ദിവസം ചോദിച്ചപ്പോള്‍ 15 ദിവസമാണ് ഗവര്‍ണര്‍ നല്‍കിയത്. സാധാരണ 48 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം മറ്റ് സംസ്ഥാനങ്ങളില്‍ തെളിയിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് എന്ത് അര്‍ത്ഥത്തിലാണ് കരുതുന്നതെന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല. ഇതോടെയാണ് സത്യപ്രതിജ്ഞയ്ക്ക് അനുകൂലമായി കോടതി വിധിച്ചത് .




കൂടുതല്‍വാര്‍ത്തകള്‍.