CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 23 Seconds Ago
Breaking Now

കോടികളുടെ പരസ്യത്തേക്കാള്‍ ഗുണം ചെയ്തു സമയത്തുള്ള കേരള ടൂറിസം വകുപ്പിന്റെ ട്വീറ്റ്

ടൂറിസം പ്രചരണമെന്നതില്‍ കവിഞ്ഞ് യാതൊരു ലക്ഷ്യവും ട്വീറ്റിന് ഉണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

കര്‍ണാടകയിലെ പുതിയ എംഎല്‍എമാരെ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ക്ഷണിച്ചുള്ള ഒറ്റ ട്വീറ്റ് കോടിക്കണക്കിന് രൂപ മുടക്കി ചെയ്യുന്ന പരസ്യത്തേക്കാള്‍ കേരള ടൂറിസത്തിന് അന്താരാഷ്ട്ര തലത്തില്‍ ഫലം ചെയ്‌തെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ടൂറിസം പ്രചരണമെന്നതില്‍ കവിഞ്ഞ് യാതൊരു ലക്ഷ്യവും ട്വീറ്റിന് ഉണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള ടൂറിസത്തിന്റെ പ്രചരണമാണ് ലക്ഷ്യം വച്ചത്. അത് നേടുകയും ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മറ്റ് തരത്തില്‍ ചര്‍ച്ച വന്നതോടെ ട്വീറ്റ് പിന്‍വലിച്ചെന്നും മന്ത്രി അറിയിച്ചു.

കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ അനിശ്ചിത സാഹചര്യത്തില്‍ എല്ലാ എംഎല്‍എമാരേയും ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും മനോഹരവുമായ റിസോര്‍ട്ടുകളിലേക്ക് ക്ഷണിക്കുന്നുവെന്നായിരുന്നു ടൂറിസം വകുപ്പിന്റെ ട്വീറ്റ്. പിന്‍വലിക്കുന്നത് വരെ പതിനായിരത്തോളം ലൈക്കുകളും ആറായിരം റിട്വീറ്റും ലഭിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.