CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 33 Seconds Ago
Breaking Now

ഒരു വിവാഹവും, കുറെ തലവേദനകളും; മകളുടെ വിവാഹം കാരണം ഹൃദയാഘാതം നേരിട്ട തോമസ് മാര്‍ക്കിളിന്റെ ശസ്ത്രക്രിയ കഴിഞ്ഞു; കാലൊടിഞ്ഞ് അര്‍ദ്ധസഹോദരിയും ആശുപത്രിയില്‍; വിവാഹത്തിന് ഒരുങ്ങി ബ്രിട്ടന്‍

സര്‍ജറി നടക്കുന്നതിനാല്‍ രാജകീയ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് മെഗാന്റെ പിതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കി

കഴിഞ്ഞ ദിവസം ഹൃദയാഘാതം നേരിട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മെഗാന്‍ മാര്‍ക്കിളിന്റെ പിതാവ് തോമസ് മാര്‍ക്കിളിന്റെ സര്‍ജറി പൂര്‍ത്തിയായി. മയക്കം വിട്ടുണര്‍ന്ന ഇദ്ദേഹം ആരോഗ്യനില വീണ്ടെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാര്‍ 73-ാകരന്റെ രക്തധമനികളില്‍ മൂന്ന് സ്‌റ്റെന്‍ഡുകള്‍ ഇട്ടതായാണ് വിവരം. സര്‍ജറി പൂര്‍ത്തിയായ ശേഷം താന്‍ തിരിച്ചുവരവിന്റെ പാതയിലാണെന്ന് തോമസ് മാര്‍ക്കിള്‍ പറഞ്ഞു. കാര്യങ്ങള്‍ ശരിയാകാന്‍ കുറച്ച് കാലമെടുക്കും, ഏതാനും ദിവസം കൂടി ആശുപത്രിയില്‍ കഴിയും. കൂടുതല്‍ സന്തോഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്, മെഗാന്റെ പിതാവ് പറയുന്നു. 

സര്‍ജറി നടക്കുന്നതിനാല്‍ രാജകീയ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് മെഗാന്റെ പിതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാപ്പരാസി വിഷയത്തില്‍ കുടുങ്ങി നാണംകെട്ടത് മൂലമാണ് ഈ ഒഴിവാകല്‍ എന്നായിരുന്നു ധരിച്ചിരുന്നത്. എന്നാല്‍ ചുറ്റും ഉയര്‍ന്ന സമ്മര്‍ദം ഇവരുടെ സാധാരണ ജീവിതത്തെ എത്രത്തോളം ബാധിച്ചെന്ന് വ്യക്തമാക്കുന്നതാണ് ഈ ഹൃദയാഘാതവും സര്‍ജറിയും. കേടുപാടുകള്‍ തീര്‍ത്ത് സാധാരണ നിലയിലേക്ക് മടങ്ങാന്‍ സ്റ്റെന്‍ഡ് ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. 

ഇതിനിടെ മെഗാന്റെ അര്‍ദ്ധസഹോദരിയും ആശുപത്രിയിലായി. ആങ്കിളും, മുട്ടും പൊട്ടിയാണ് സമാന്ത ആശുപത്രിയില്‍ എത്തിയത്. ഫ്‌ളോറിഡയിലൂടെ സഞ്ചരിക്കവെ പാപ്പരാസികളെ നേരിട്ടാണ് അപകടം ഉണ്ടായതെന്നാണ് ഇവരുടെ കാമുകന്‍ വ്യക്തമാക്കുന്നത്. ഒരു ഫോട്ടോഗ്രാഫര്‍ തങ്ങളുടെ വാഹനത്തിന് മുന്നിലേക്ക് ചാടി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ വാഹനം വെട്ടിച്ച് കോണ്‍ക്രീറ്റ് കെട്ടിലേക്ക് ഇടിച്ച് കയറിയതോടെയാണ് അപകടമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ആശുപത്രിയില്‍ പിതാവ് ഒറ്റയ്ക്കാണെന്ന് വിഷമം രേഖപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് അപകടം. 

ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും രക്ഷപ്പെടാന്‍ താന്‍ ആരെന്ന് വെളിപ്പെടുത്താതെയാണ് മാര്‍ക്കിള്‍ ആശുപത്രിയില്‍ എത്തിയതെന്നാണ് സമാന്ത പറയുന്നത്. എന്തായാലും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ബ്രിട്ടനില്‍ സജീവമാണ്. കൊട്ടാരത്തോടൊപ്പം ജനങ്ങളും ആ ആഘോഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.