CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 13 Minutes 23 Seconds Ago
Breaking Now

കീഴടങ്ങാന്‍ ശ്രമിച്ചത് നാല് തവണ; സാധിക്കാതെ പോയത് കോടതികള്‍ അടച്ചുപൂട്ടിയത് മൂലം; ഈ മനുഷ്യനെ മോസ്റ്റ് വാണ്ടഡ് ആക്കുന്ന ബ്രിട്ടനിലെ നിയമങ്ങളെ എന്ത് വിളിക്കണം?

ഷ്രോപ്ഷയര്‍, വോര്‍സെസ്റ്റര്‍ഷയര്‍, ഹെര്‍ഡ്‌ഫോര്‍ഡ്ഷയര്‍ എന്നിവിടങ്ങളിലെ കേസുകള്‍ വോര്‍സെസ്റ്റര്‍ഷയറിലെ കിഡര്‍മിന്‍സ്റ്ററില്‍ നോക്കും

ക്രിമിനലുകള്‍ നിയമത്തെ ഭയന്ന് ജീവിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്ത് തെറ്റ് ചെയ്യുമ്പോഴും നിയമത്തിന്റെ കണ്ണ് അത് കാണുകയും താന്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന ഭയം ജാഗരൂകരാകാന്‍ കാരണമാകും. എന്നാല്‍ നിയമങ്ങളില്ലാത്ത കാലം സംജാതമായാല്‍ സാധാരണക്കാര്‍ പോലും ഭയമില്ലാതെ തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്ത് കൂട്ടും, ഇതോടെ വന്നുചേരുന്നത് അക്രമങ്ങളുടെ കൂട്ടമാകും. ബ്രിട്ടനില്‍ നിലവിലെ സ്ഥിതിഗതികള്‍ ഏതാണ്ട് ആ അവസ്ഥയിലാണ്. ലണ്ടനില്‍ ആളുകളെ കുത്തിയും, വെടിവെച്ചും കൊല്ലുന്നത് സാധാരണമായി മാറുമ്പോള്‍ ഇവിടുത്തെ നിയമവ്യവസ്ഥിതി ഏത് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നൊരു അന്വേഷണം ആവശ്യമാണ്. 

ഈയൊരു മനുഷ്യന്റെ കഥ തന്നെ കേള്‍ക്കൂ. ഒരു കമ്മ്യൂണിറ്റി ഓര്‍ഡര്‍ ലംഘിച്ചതിന് കോടതിയില്‍ ഹാജരായില്ലെന്നതാണ് കുറ്റം. ഇതോടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ വരെ ഇയാള്‍ ഇടം നേടി. നാല് തവണ സ്വയം കീഴടങ്ങാന്‍ ശ്രമിച്ചിട്ടും വിജയിക്കാതെ വന്നതോടെയാണ് ഇത്. സ്വയം പിടികൊടുക്കാന്‍ ശ്രമിച്ചിട്ടും കഴിയാതെ പോകുന്ന അവസ്ഥയില്‍ നല്ലൊന്നാന്തരം ക്രിമിനലുകള്‍ സ്വാഭാവികമായും സമാധാനമായി വിഹരിക്കും. കോടതികള്‍ അടച്ചുപൂട്ടിയത് മൂലാണ് തന്റെ കക്ഷിക്ക് ഈ ഗതി നേരിട്ടതെന്നാണ് സോളിസിറ്റര്‍ വ്യക്തമാക്കുന്നത്. 

കമ്മ്യൂണിറ്റ് ഓര്‍ഡര്‍ ലംഘിച്ചതിന് കോടതിയില്‍ എത്താന്‍ കഴിയാതെ പോയതിന്റെ പേരിലാണ് ഇയാള്‍ വാണ്ടഡ് പട്ടികയില്‍ എത്തിയത്. ഏപ്രില്‍ 24, 25 തീയതികളില്‍ വെസ്റ്റ് മെഴ്‌സിയ പോലീസില്‍ കീഴടങ്ങാന്‍ എത്തിയെങ്കിലും പോലീസുകാര്‍ സമ്മതിച്ചില്ല. വാറണ്ടിന്റെ നോട്ടീസ് ലഭിച്ചില്ലെന്നതായിരുന്നു കാരണം., ഇതോടെ 26-ാം തീയതിയും, 30-നും ടെല്‍ഫോര്‍ഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ ശ്രമം നടത്തിയെങ്കിലും ഇതും വിജയിച്ചില്ല. റിമാന്‍ഡ് ഹിയറിംഗ് കോടതി നടത്തുന്നില്ലെന്നായിരുന്നു മറുപടി. 

ഷ്രോപ്ഷയര്‍, വോര്‍സെസ്റ്റര്‍ഷയര്‍, ഹെര്‍ഡ്‌ഫോര്‍ഡ്ഷയര്‍ എന്നിവിടങ്ങളിലെ കേസുകള്‍ വോര്‍സെസ്റ്റര്‍ഷയറിലെ കിഡര്‍മിന്‍സ്റ്ററിലാണ് കൈകാര്യം ചെയ്യുന്നത്. ജസ്റ്റിസ് മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണിത്. എന്തായാലും ഒടുവില്‍ ഈ പാവം വാണ്ടഡ് ക്രിമിനല്‍ ഇവിടെയെത്തി കീഴടങ്ങി. വെസ്റ്റ് മേഴ്‌സിയ പോലീസ് കീഴടങ്ങാന്‍ സമയം പോലും എഴുതിവെച്ചിരിക്കുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എങ്ങിനെ നന്നാകും?




കൂടുതല്‍വാര്‍ത്തകള്‍.