CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 56 Minutes 9 Seconds Ago
Breaking Now

യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ; ഇനി ബിജെപിയ്ക്ക് പിന്തുണ തേടിയുള്ള ഓട്ടത്തിന്റെ നിമിഷങ്ങള്‍

ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്.

കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെ കര്‍ണാടകയില്‍ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ യെദിയൂരപ്പ കഴിഞ്ഞദിവസം ക്ഷണിച്ചിരുന്നു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. കോണ്‍ഗ്രസ്‌ജെഡിഎസ് പ്രതിഷേധമുണ്ടായേക്കുമെന്ന കണക്കുകൂട്ടലിനേത്തുടര്‍ന്ന് സത്യപ്രതിജ്ഞ നടക്കുന്ന രാജ്ഭവനു മുന്നിലും സംസ്ഥാന തലസ്ഥാനത്തും വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നു.രാവിലെ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ച ശേഷമാണ് യെദ്യൂരപ്പ രാജ്ഭവനിലെത്തിയത്.

അതേസമയം കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. രാജ്ഭവനു മുന്നിലായിരുന്നു കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും പ്രതിഷേധം. 

എന്നാല്‍ ബിജെപിയുടെ ആശങ്ക അവസാനിച്ചിട്ടില്ല.

ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് കോടതിയില്‍ ഹാജരാക്കാനുള്ള ആശങ്ക പാര്‍ട്ടിയിലുണ്ട്.നിലവില്‍ ബിജെപിക്ക് 105 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഇതില്‍ ഒരാള്‍ സ്വതന്ത്രനാണ്. കേവല ഭൂരിപക്ഷത്തിന് ഇനിയും എട്ടു പേരുടെ പിന്തുണ കൂടി ആവശ്യമാണ്. അതേസമയം കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് 117 എംഎല്‍എമാരുടെ പിന്തുണയുണ്ട്. അതിനാല്‍ ഇനിയുള്ള നിമിഷങ്ങള്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.