CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 38 Seconds Ago
Breaking Now

വിമാനയാത്രക്കിറങ്ങുമ്പോള്‍ സ്വന്തമായി ഭക്ഷണം കൊണ്ടുവരേണ്ട; സെക്യൂരിറ്റി ചെക്കിംഗില്‍ ബുദ്ധിമുട്ടൊഴിവാക്കാന്‍ ഭക്ഷണം ഹോള്‍ഡ് ലഗ്ഗേജില്‍ സൂക്ഷിക്കണം; വിമാനത്തിലെ പോക്കറ്റ് കീറുന്ന ഭക്ഷണം കഴിക്കേണ്ടി വരുമോ?

ഹാന്‍ഡ് ലഗേജില്‍ ഭക്ഷണം സൂക്ഷിക്കുന്നത് എക്‌സ്‌റേ മെഷീനുകള്‍ ഉപയോഗിച്ചുള്ള പരിശോധനയെ തടസ്സപ്പെടുത്തുന്നു

വിമാനയാത്രക്ക് ഇറങ്ങുമ്പോള്‍ ഇഷ്ടമുള്ള ഭക്ഷണം മുഴുവന്‍ കൈയില്‍ കരുതുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇനിയുള്ള യാത്രകളില്‍ ഈ ഭക്ഷണം കഴിപ്പ് ഒഴിവാക്കുന്നതാണ് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നല്ലത്. വിമാനയാത്രകള്‍ക്കായി സ്വന്തമായി ഭക്ഷണം കൊണ്ടുവരരുതെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ നിര്‍ദ്ദേശം. ഭക്ഷണവും, ഇതുമായി ബന്ധപ്പെട്ട പൊടികളും ഹോള്‍ഡ് ബാഗേജില്‍ സൂക്ഷിച്ച് കൊള്ളണമെന്നാണ് വകുപ്പിന്റെ ഉപദേശം.

എയര്‍പോര്‍ട്ടുകളിലും, വിമാനങ്ങളിലുമുള്ള ഭക്ഷണത്തിന് വന്‍വിലയാണ് ഈടാക്കുന്നത്. ഇതില്‍ നിന്നും രക്ഷപ്പെടാനാണ് പല യാത്രക്കാരും സ്‌നാക്കുകള്‍ കൈയില്‍ കരുതുന്നത്. എന്നാല്‍ ഇനി ഇത് നടപ്പില്ലെന്നതാണ് അവസ്ഥ. ഹാന്‍ഡ് ലഗേജില്‍ ഭക്ഷണം സൂക്ഷിക്കുന്നത് എക്‌സ്‌റേ മെഷീനുകള്‍ ഉപയോഗിച്ചുള്ള പരിശോധനയെ തടസ്സപ്പെടുത്തുന്നതായാണ് മന്ത്രാലയം അവകാശപ്പെടുന്നത്. ഇത് പലപ്പോഴും സംശയിക്കുന്ന വസ്തുക്കളായി മാറുകയും, അനാവശ്യ പരിശോധനകളിലേക്ക് വഴിതെളിയിക്കുകയും ചെയ്യും.

ഭക്ഷണവുമായി യാത്ര ചെയ്യുന്നതിന് വിലക്കില്ലെങ്കിലും ചെക്കിംഗില്‍ അധികസമയം ചെലവാക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. പാനീയങ്ങള്‍, ജെല്‍, പേസ്റ്റ്, മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, ടൂളുകള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ക്ക് നിലവില്‍ നിരോധനമുണ്ട്. ലോകത്തിലെ ഏറ്റവും ശക്തമായ ഏവിയേഷന്‍ നിയമങ്ങളാണ് രാജ്യത്തുള്ളതെന്ന് മന്ത്രി ബരോണസ് സഗ് വ്യക്തമാക്കി. ഇതിന് നല്ലൊരു ഉദ്ദേശമുണ്ട്, യാത്രക്കാരുടെ സുരക്ഷ, മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിമാനയാത്ര ആരംഭിക്കും മുന്‍പ് നിബന്ധനകള്‍ പരിശോധിച്ചാല്‍ യാത്രക്കാര്‍ക്ക് അനായാസമായി യാത്ര ആരംഭിക്കാമെന്ന് ബരോണസ് സഗ് പറഞ്ഞു. ബ്രിട്ടീഷ് എയര്‍വേസ് അടുത്തയിടെയാണ് സൗജന്യമായി നല്‍കിവന്നിരുന്ന റിഫ്രഷ്‌മെന്റ് നിര്‍ത്തലാക്കിയത്. ചെലവ് കുറഞ്ഞ എയര്‍ലൈനുകളുമായി മത്സരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.




കൂടുതല്‍വാര്‍ത്തകള്‍.