CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 33 Minutes 13 Seconds Ago
Breaking Now

ജിമ്മില്‍ പോകുന്നതിന് മുന്‍പും വ്യായാമത്തിന് ശേഷവും കഴിക്കേണ്ട ഭക്ഷണം

വെള്ളത്തിന് വ്യായാമത്തില്‍ മുഖ്യപങ്ക് വഹിക്കാന്‍ കഴിയും

ജിമ്മില്‍ കൃത്യമായി പോകുകയും, ആരോഗ്യമുള്ള ഡയറ്റും നിങ്ങളുടെ അജണ്ടയിലുണ്ടോ? എങ്കില്‍ സന്തുലിതമായ ഡയറ്റ് പ്ലാനും ഭാരം കുറയാന്‍ ആവശ്യമാണെന്ന് ഡയറ്റ് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ജിമ്മില്‍ പോകുന്നതിന് മുന്‍പ് എന്ത് കഴിക്കണം, ഇതിന് ശേഷം എന്ത് കഴിക്കണം എന്ന് പലര്‍ക്കും സംശയം കാണും.

ജിമ്മില്‍ പോകുന്നതിന് മുന്‍പ്:

അരമണിക്കൂര്‍ മുന്‍പെങ്കിലും ലഘുവായി എന്തെങ്കിലും കഴിക്കണം. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പഴങ്ങള്‍, ഈന്തപ്പഴം, വെള്ളത്തില്‍ മുക്കിവെച്ച 10 ബദാം എന്നിവ കഴിക്കാം. മസിലാണ് ഉദ്ദേശമെങ്കില്‍ പ്രോട്ടീനും, കാര്‍ഡിയോ വ്യായാമങ്ങള്‍ക്ക് ഇത് രണ്ടും അടങ്ങിയ ഭക്ഷണം കഴിക്കാം. വാഴപ്പഴം, ആപ്പിള്‍, പ്രോട്ടീന്‍ ബാര്‍ പോലുള്ള വയറിന് ബുദ്ധിമുട്ടുണ്ടാക്കാത്ത ഭക്ഷണമാണ് കഴിക്കേണ്ടത്.

വര്‍ക്ക്ഔട്ടിന് ശേഷം:

മസിലുകളെ റിപ്പയര്‍ ചെയ്യാന്‍ ആവശ്യമായ പ്രോട്ടീനും, കാര്‍ബോഹൈഡ്രേറ്റുമാണ് ആവശ്യം. 1-2 മണിക്കൂറിന് ശേഷം പ്രോട്ടീന്‍ ഷെയ്ക്ക് അല്ലെങ്കില്‍ സമ്പൂര്‍ണ്ണമായ ഭക്ഷണമാണ് മസിലുകള്‍ക്ക് ഗുണകരം. ഇതിന് പിറമെ മുട്ട, ചിക്കന്‍ ബ്രസ്റ്റ്, തവിട് കളയാത്ത ധാന്യങ്ങള്‍, നട്‌സ്, പച്ചക്കറികള്‍ എന്നിവയും കഴിക്കാം.

വെള്ളം:

വെള്ളത്തിന് വ്യായാമത്തില്‍ മുഖ്യപങ്ക് വഹിക്കാന്‍ കഴിയും. വ്യായാമത്തിന് 2 മണിക്കൂര്‍ മുന്‍പ് അരലിറ്റര്‍ വെള്ളവും, വാംഅപ്പ് സമയത്ത് 250 എംഎല്‍, 30 മണിക്കൂര്‍ കൂടുമ്പോള്‍ 200എംഎല്‍ വരെയും കുടിക്കാം. വര്‍ക്ക്ഔട്ടിന് ശേഷം 30 മണിക്കൂറിനുള്ളില്‍ 250 എംഎല്‍ വെള്ളവും കുടിക്കുന്നത് നല്ലതാണ്.




കൂടുതല്‍വാര്‍ത്തകള്‍.