പഴങ്ങളും പച്ചക്കറികളുമൊക്കെ നല്ല സുന്ദരമായി കൈയില്‍ കിട്ടിയാല്‍ മാത്രമേ കഴിക്കാന്‍ എല്ലാവരും താല്പര്യപ്പെടുന്നുള്ളൂ. പ്രത്യേകിച്ച് പഴം പഴുത്ത് തൊലി കറുത്താല്‍ പിന്നെ ചവറ്റുകുട്ടയിലാണ് സ്ഥാനം. പഴങ്ങള്‍ പഴുത്ത് പോയെന്ന് കരുതി ഫ്രഷ് ആകാതെ പോകുന്നില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നുമാത്രമല്ല ആരോഗ്യപ്രദവുമാണ്.
പഴുത്ത് പോയ പഴങ്ങളില്‍ ആന്റിഓക്സിഡന്റുകള്‍ കൂടുതലായിരിക്കും. ഇത് കോശങ്ങളുടെ കേടുപാടുകള്‍ കുറയ്ക്കുകയും, പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യും. കൂടാതെ ഇവയിലുള്ള സ്റ്റാര്‍ച്ച് നിറഞ്ഞ കാര്‍ബോഹൈഡ്രേറ്റുകള്‍ ഫ്രീ ഷുഗറുകളായി രൂപമാറ്റം സംഭവിച്ച് ദഹനം എളുപ്പത്തിലാക്കും.
പഴങ്ങളിലുണ്ടാകുന്ന കറുത്ത പൊട്ടുകള്‍ ചീത്തയെന്ന ധാരണയും തിരുത്താം. ഇവയ്ക്ക് ക്യാന്‍സറിനെ വരെ തുരത്താന്‍ കഴിവുണ്ടെന്നാണ് പറയുന്നത്. നെഞ്ചെരിച്ചില്‍, വയര്‍ എരിച്ചില്‍ എന്നിവയ്ക്ക് മരുന്ന് വാങ്ങിക്കഴിക്കാതെ പഴുത്ത പഴം അകത്താക്കിയാല്‍ മതി.
പഴങ്ങളില്‍ പൊട്ടാഷ്യം നല്ല രീതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് പഴുക്കുക കൂടി ചെയ്താല്‍ കൊളസ്ട്രോള്‍ കുറച്ചുനിര്‍ത്താന്‍ സഹായകമാണ്. ഇതിലടങ്ങിയിട്ടുള്ള ഫൈബര്‍ ഹൃദ്രോഗസാധ്യതയും കുറയ്ക്കും. അതുകൊണ്ട് പഴം പഴുത്ത് പോയെന്ന് പരാതി പറഞ്ഞ് വലിച്ചെറിയാതിരിക്കാന്‍ ശ്രദ്ധിക്കാം.