CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 10 Minutes 23 Seconds Ago
Breaking Now

റോള്‍സ് റോയ്‌സിന്റെ എസ്‌യുവിക്ക് ഡബിള്‍ ചങ്കാണ്

അത്യാഢംബരവും, ഓഫ് റോഡ് യാത്രയും ഒരുമിച്ച് ഉറപ്പാക്കാനാണ് ബ്രിട്ടീഷ് ലക്ഷ്വറി ബ്രാന്‍ഡിന്റെ ശ്രമം

കാത്തിരിപ്പിന് വിരാമമായി. റോള്‍സ് റോയ്‌സ് തങ്ങളുടെ കള്ളിനാന്‍ എസ്‌യുവി ഔദ്യോഗികമായി പുറത്തിറക്കി. കരുത്തുറ്റ ഡിസൈനും, ഭംഗിയും ഒത്തുചേര്‍ന്നതാണ് റോള്‍സ് റോയ്‌സ് കള്ളിനാന്‍ എസ്‌യുവി. പ്രധാന എതിരാളിയായ ബെന്റ്‌ലെ ബെന്റായ്ഗയേക്കാള്‍ അല്‍പ്പം വലുപ്പവും ഇവന് കൂടുതലുണ്ട്.

ബെന്റ്‌ലെയേക്കാള്‍ നീളം കൂടിയ വീല്‍ബേസാണ് കള്ളിനാനുള്ളത്. അത്യാഢംബരവും, ഓഫ് റോഡ് യാത്രയും ഒരുമിച്ച് ഉറപ്പാക്കാനാണ് ബ്രിട്ടീഷ് ലക്ഷ്വറി ബ്രാന്‍ഡിന്റെ ശ്രമം. സാധാരണ ഇവരുടെ വാഹനങ്ങളായ ഫാന്റവും, ഫാന്റം കൂപ്പെയും, റെയ്ത്തും, ഗോസ്റ്റും, ഡോണുമൊന്നും യാത്ര ചെയ്യാത്ത വഴികളിലൂടെ പോകാനാണ് കള്ളിനാന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഫാന്റത്തില്‍ നിന്നാണ് കള്ളിനാന്റെ ഡിസൈന്‍ സ്വാധീനിച്ചിരിക്കുന്നത്. ആഡംബരപൂര്‍ണ്ണമായ ഡിസൈനിനൊപ്പം സുരക്ഷയ്ക്കായി നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, കാല്‍നടക്കാരെ കുറിച്ചുള്ള മുന്നറിയിപ്പ്, 4 ക്യാമറ അസിസ്റ്റന്‍സ്, ചുറ്റുപാടുമുള്ള വിവരങ്ങള്‍ എന്നിവയും അറിയിക്കാനുള്ള സൗകര്യങ്ങളുണ്ട്.

ബിഎംഡബ്യു നിര്‍മ്മിക്കുന്ന 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ജ്ഡ് വി12 എഞ്ചിനാണ് കള്ളിനാനുള്ളത്. ഉയര്‍ന്ന സ്പീഡ് 250 കെഎംപിഎച്ചാണ്. സൗത്ത് ആഫ്രിക്കയില്‍ 1905ല്‍ ഖനനം ചെയ്‌തെടുത്ത 3106 കാരറ്റ് വജ്രത്തിന്റെ പേരാണ് കള്ളിനാന്‍. ആറ് മുതല്‍ 7 കോടി വരെയാകും വിലയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഈ വര്‍ഷം അവസാനമാകും കള്ളിനാന്‍ എത്തുക.




കൂടുതല്‍വാര്‍ത്തകള്‍.