CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 22 Seconds Ago
Breaking Now

യൂറോപ്പിലെ ഏറ്റവും വലിയ മെഗാ തിരുവാതിരയുമായി എംഎയുകെ; ഈ ചരിത്രനിമിഷത്തില്‍ പങ്കാളിയാകാന്‍ പെണ്‍കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം

രജിസ്‌ട്രേഷനുള്ള അവസാന തീയതി 2018 മെയ് 31.

കേരളത്തിലെ തനത് നൃത്തകലയാണ് തിരുവാതിര. പരമ്പരാഗത ആചാരവുമായി ബന്ധപ്പെട്ട് കേരളം കൊണ്ടാടുന്ന ഈ കലാപ്രകടനം നാടിന്റെ പൈതൃകങ്ങളില്‍ ഒന്നാണ്. നാടിന്റെ അഭിമാനമേറുന്ന പ്രവാസികളിലൂടെ തിരുവാതിര ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാസ്വാദകരുടെ മനസ്സിന് വര്‍ണ്ണക്കാഴ്ചയൊരുക്കിയിട്ടുണ്ട്. കാണികളെ ചുവടുകളും, സംഗീതവും കൊണ്ട് കീഴടക്കുന്നതോടൊപ്പം യൂറോപ്പില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ മെഗാ തിരുവാതിര ഈസ്റ്റ് ലണ്ടനില്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് എംഎയുകെ വിമെൻസ് ഫോറം.

ജൂലൈ 1-ന് ഈസ്റ്റ് ലണ്ടനിലെ ഫ്‌ളാന്‍ഡേഴ്‌സ് ഫീല്‍ഡില്‍ വെച്ച് സംഘടിപ്പിക്കുന്ന എംഎയുകെ മെഗാ തിരുവാതിര ഔട്ട്‌ഡോര്‍ സമ്മര്‍ ഈവന്റായ കേരളോത്സവ് 2018-ന്റെ ഭാഗമായാണ് അണിയിച്ചൊരുക്കുന്നത്.

മെഗാ തിരുവാതിരയില്‍ പങ്കെടുക്കാന്‍ സ്ത്രീകളെ ക്ഷണിക്കുന്നു:

14 വയസ്സ് മുതല്‍ പ്രായമുള്ള പെണ്‍കുട്ടികളെയും, സ്ത്രീകളെയും ഉള്‍പ്പെടുത്തിയാണ് മെഗാ തിരുവാതിര സംഘടിപ്പിക്കുന്നത്. ചുരുങ്ങിയത് 200 പേരെയെങ്കിലും പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. ഈ ചരിത്രദൗത്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ട്.

മലയാളികള്‍ക്ക് പുറമെ മറ്റുള്ളവര്‍ക്കും മെഗാ തിരുവാതിരയില്‍ പങ്കെടുക്കാം. ഇതുവഴി കേരളത്തിലെ വൈവിധ്യമാര്‍ന്ന സംസ്‌കാരം കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കലാപ്രകടനത്തിന്റെ ഭാഗമായുള്ള പരിശീലനം 12-ഓളം സ്ഥലങ്ങളിലായി ലീഡ് കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. തിരുവാതിര കളിക്കാന്‍ അറിയാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനുള്ള അവസാന തീയതി 2018 മെയ് 31.

ദൈവത്തിന്റെ സ്വന്തം നാടിന്റെ മഹത്തായ കലാപാരമ്പര്യം ജൂലൈ 1-ന് യുകെയില്‍ അരങ്ങേറുമ്പോള്‍ ഇത് നേരില്‍ ദര്‍ശിക്കാനായി എംഎയുകെ എല്ലാ കലാപ്രേമികളെയും ക്ഷണിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:

അജി ജി: 07956 550 601

സീന അജീഷ്: 07872 953 348




കൂടുതല്‍വാര്‍ത്തകള്‍.