CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 12 Seconds Ago
Breaking Now

അമ്മയ്ക്ക് ഡിമെന്‍ഷ്യയെന്ന് നാട്ടുകാരെ പറഞ്ഞ് പറ്റിച്ചു; മര്‍ദ്ദിച്ച് 230,000 പൗണ്ട് സ്വത്ത് അടിച്ചുമാറ്റാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജരായ ഭാര്യയും ഭര്‍ത്താവും അകത്തായി

അമ്മയ്ക്ക് രോഗമുള്ളതായി തെളിയിക്കാന്‍ ഇന്ത്യയില്‍ നിന്നുമുള്ള ആശുപത്രിയില്‍ നിന്നുമുള്ള കത്ത് ഇവര്‍ വ്യാജമായി ഉണ്ടാക്കി

അമ്മയ്ക്ക് ഡിമെന്‍ഷ്യ ബാധിച്ചതായി ബോധ്യപ്പെടുത്തി 230,000 പൗണ്ട് കൈക്കലാക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജരായ ഭാര്യയും ഭര്‍ത്താവിനും ജയില്‍ശിക്ഷ. 34 വയസ്സുള്ള മനീന്ദര്‍ സാംബിയും, ഭാര്യ നവ്‌ജ്യോത് സാംബിയുമാണ് ഇയാളുടെ പ്രായമായ അമ്മയെ സ്വത്തിന് വേണ്ടി ദ്രോഹിച്ചത്. അമ്മ മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇയാള്‍ പങ്കാളിക്ക് സന്ദേശവും അയച്ചുനല്‍കി.

അമ്മ ഭജന്‍ സാംബിയുടെ വിഷാദം മുതലെടുത്താണ് ഇവര്‍ക്ക് ഡിമെന്‍ഷ്യ ബാധിച്ചതായി മകനും ഭാര്യയും വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. വെസ്റ്റ് യോര്‍ക്ക്ഷയറിലെ ലീഡ്‌സില്‍ നിന്നുമുള്ള ദമ്പതികളുടെ ഈ ദുഷ്ടതയ്ക്ക് ഏഴ് വര്‍ഷത്തില്‍ അധികം ശിക്ഷയാണ് കോടതി വിധിച്ചത്.

അമ്മയ്ക്ക് രോഗമുള്ളതായി തെളിയിക്കാന്‍ ഇന്ത്യയില്‍ നിന്നുമുള്ള ആശുപത്രിയില്‍ നിന്നുമുള്ള കത്ത് ഇവര്‍ വ്യാജമായി ഉണ്ടാക്കി. 1 ലക്ഷം പൗണ്ടിന്റെ ഗുരുതര രോഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസി അമ്മയുടെ പേരില്‍ എടുത്ത ശേഷമായിരുന്നു ഡിമെന്‍ഷ്യ ബാധിച്ചതായി അവകാശപ്പെട്ടത്. അമ്മയെ രോഗിയാക്കി പവര്‍ ഓഫ് അറ്റോണി കൈക്കലാക്കി സ്വത്ത് അടിച്ചുമാറ്റുകയായിരുന്നു മകന്റെയും ഭാര്യയുടെയും ഉദ്ദേശം.

കോടതിയില്‍ പരസ്പരം പഴിചാരി രക്ഷപ്പെടാനായിരുന്നു ഭാര്യയുടെയും ഭര്‍ത്താവിന്റെയും ശ്രമം. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളി.




കൂടുതല്‍വാര്‍ത്തകള്‍.