CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 40 Seconds Ago
Breaking Now

ഈ ആയുസ്സ് ഒരു ശിക്ഷയാണ് ; 128 കാരി പറയുന്നു

129ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്ന റഷ്യക്കാരി കോകു ഈസ്താംബുലോവയ്ക്ക് ജീവിതം കഠിനമായ ശിക്ഷയായാണ് അനുഭവപ്പെടുന്നത്

ദീര്‍ഘായുസ്സോടെ ജീവിക്കണം. ഇതാണ് പൊതുവെ എല്ലാവരുടെയും ആഗ്രഹം. മരണത്തെ സ്വീകരിക്കാന്‍ ആര്‍ക്കും അത്രയൊന്നും താല്‍പര്യം കാണില്ല. എന്നാല്‍ 129 വയസ്സുമായി ലോകത്തിലെ ഏറ്റവും പ്രായമേറിയ സ്ത്രീയെന്ന ഖ്യാതി നേടിയ വ്യക്തിയോട് ആയുസ്സിനെക്കുറിച്ച് ചോദിച്ചാല്‍ മറുപടി അത്ര സുഖകരമായിരിക്കില്ല.

129ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്ന റഷ്യക്കാരി കോകു ഈസ്താംബുലോവയ്ക്ക് ജീവിതം കഠിനമായ ശിക്ഷയായാണ് അനുഭവപ്പെടുന്നത്. ജീവിതത്തില്‍ എല്ലാ സമയത്തും ദുഃഖം അനുഭവിച്ച കോകു എങ്ങിനെ ഇത്രയും കാലം ജീവിച്ചെന്നാണ് അത്ഭുതപ്പെടുന്നത്.

മാംസം കഴിക്കാത്ത കോകുവിന് പാലാണ് പ്രിയപ്പെട്ട ഭക്ഷണം. 128 വര്‍ഷം ജീവിച്ചത് ദൈവത്തിന്റെ ആഗ്രഹം കൊണ്ട് മാത്രമാണെന്നാണ് ലോകത്തിലെ ഏറ്റവും പ്രായമേറിയ സ്ത്രീയെന്ന കരുതുന്ന ഇവര്‍ പറയുന്നത്. റഷ്യന്‍ വിപ്ലവവും, രണ്ടാം ലോകമഹായുദ്ധവും, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കണ്ട ഇവര്‍ക്ക് ഇപ്പോള്‍ ജീവിതമൊരു ശിക്ഷയായാണ് അനുഭവപ്പെടുന്നത്.

ഇനി മരണമാണ് തനിക്ക് ഈ ശിക്ഷയില്‍ നിന്നുമുള്ള മോചനമെന്നാണ് ലോകമുത്തശ്ശി കരുതുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.