CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 37 Seconds Ago
Breaking Now

ബാഹുബലിക്ക് ജപ്പാന്‍കാര്‍ നല്‍കിയ സ്വീകരണം കണ്ട് ഞെട്ടി രാജമൗലി

ഇന്ത്യന്‍ സിനിമ കണ്ട ബ്രഹ്മാണ്ഡ ചിത്രം ഏതെന്ന ചോദ്യത്തിന് ഇപ്പോള്‍ ഒരൊറ്റ ഉത്തരമേയുള്ളൂ. ഈ ചോദ്യവും ഉത്തരവും ഇപ്പോള്‍ കുറച്ച് കൂടി വിശാലമായി പറയാം. ലോകം കണ്ട ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രം ഏതെന്ന് ചോദിച്ചാലും ഉത്തരം ഒന്ന് തന്നെ. തങ്ങളുടെ ചിത്രത്തിന് അങ്ങ് ജപ്പാനില്‍ നിന്ന് ലഭിച്ച സ്‌നേഹാദരങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സംവിധായകന്‍ എസ്എസ് രാജമൗലി. 

'ബാഹുബലി കാരണം പല രാജ്യങ്ങളില്‍ സന്ദര്‍ശിക്കാനുള്ള അവസരം ലഭിച്ചു. പക്ഷെ ജപ്പാനാണ് ഇക്കാര്യത്തില്‍ എന്റെ ഫേവറിറ്റ്. അവര്‍ നല്‍കിയ സ്വീകരണവും, സ്‌നേഹവും മറക്കാന്‍ കഴിയില്ല. വീട്ടിലേക്ക് ഒരു പാട് സമ്മാനങ്ങള്‍ കൂടി തന്ന ശേഷമാണ് മടക്കിവിട്ടത്. ഈ സമ്മാനപ്പെട്ടികള്‍ തുറക്കുമ്പോള്‍ മുഖത്ത് അറിയാതെ സന്തോഷം വിടര്‍ന്ന് പോകുന്നു', രാജമൗലി ട്വിറ്ററില്‍ കുറിച്ചു. 

പല സമ്മാനങ്ങളും വളരെ കഷ്ടപ്പെട്ട് സൃഷ്ടിച്ചെടുത്തവയാണ്. ഇതൊക്കെ ലഭിക്കാന്‍ വലിയ ഭാഗ്യം തന്നെ വേണം. പ്രഭാസിനും, റാണാ ദഗ്ഗുബതിക്കുമുള്ള സമ്മാനപ്പെട്ടികള്‍ തുറന്നിട്ടില്ല. എന്ത് തന്നെയായാലും ജപ്പാന് നന്ദി, ഒരുപാട് സ്‌നേഹവും, സംവിധായകന്‍ വ്യക്തമാക്കി. 

തെലുങ്കിലും, തമിഴിലും ചിത്രീകരിച്ച് ഹിന്ദിയിലും, മലയാളത്തിലും ഡബ്ബ് ചെയ്‌തെത്തിയ ചിത്രത്തെ ഇന്ത്യയിലെ സിനിമാ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഹിന്ദിയിലെ സൂപ്പര്‍താരങ്ങള്‍ കുത്തകയാക്കിയിരുന്ന കോടി ക്ലബുകള്‍ ദിവസങ്ങള്‍ കൊണ്ട് തകര്‍ത്താണ് ബാഹുബലി പടയോട്ടം നടത്തിയത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.