CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 40 Minutes 3 Seconds Ago
Breaking Now

സ്വന്തം രക്തം കൊണ്ട് 2 മില്ല്യണ്‍ കുഞ്ഞുങ്ങളെ രക്ഷിച്ച ' സുവര്‍ണ്ണ കരങ്ങളുള്ള മനുഷ്യന്‍' വിരമിച്ചു

ഇദ്ദേഹത്തിന്റെ രക്തത്തില്‍ കണ്ടുവരുന്ന ഒരു പ്രത്യേക തരം പ്രതിരോധന വസ്തുവില്‍ നിന്നും ജീവന്‍രക്ഷാ മരുന്നായ ആന്റി-ഡി ഉത്പാദിപ്പിക്കുകയാണ് ചെയ്തിരുന്നത്.

രക്തദാനം മഹാദാനം എന്ന് പറയുമ്പോഴും ഇതിനായി ഇറങ്ങിത്തിരിക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ ആറ് ദശകക്കാലം 1100 തവണ രക്തം ദാനം ചെയ്ത് 2 മില്ല്യണ്‍ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ഒരു ഓസ്‌ട്രേലിയക്കാരനുണ്ട്. 81-ാം വയസ്സില്‍ അദ്ദേഹം ഈ പ്രവര്‍ത്തനത്തില്‍ നിന്നും വിരമിക്കുകയാണ്. 

സുവര്‍ണ്ണകരങ്ങളുള്ള മനുഷ്യന്‍ എന്നുവിളിക്കപ്പെട്ട വ്യക്തിയാണ് ജെയിംസ് ഹാരിസണ്‍. ഇദ്ദേഹത്തിന്റെ രക്തത്തില്‍ കണ്ടുവരുന്ന ഒരു പ്രത്യേക തരം പ്രതിരോധന വസ്തുവില്‍ നിന്നും ജീവന്‍രക്ഷാ മരുന്നായ ആന്റി-ഡി ഉത്പാദിപ്പിക്കുകയാണ് ചെയ്തിരുന്നത്. പിറക്കാനിരിക്കുന്ന കുഞ്ഞിനെ സ്ത്രീയുടെ പ്രതിരോധഘടകങ്ങള്‍ അക്രമിക്കുന്ന റേസൂസ് രോഗമുള്ള ഗര്‍ഭിണികള്‍ക്കാണ് ഈ മരുന്ന് നല്‍കിയിരുന്നത്. 

14ാം വയസ്സില്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് ഹാരിസണിന്റെ രക്തത്തിലെ ഈ സവിശേഷത ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ച്ചയായ ബ്ലഡ് ട്രാന്‍സ്ഫ്യൂഷനിലൂടെയാണ് ഇദ്ദേഹത്തിന്റെ ജീവന്‍ തിരിച്ചുകിട്ടിയത്. ഇതോടെയാണ് രക്തദാതാവാകുമെന്ന് ഹാരിസണ്‍ പ്രതിജ്ഞ ചെയ്തത്. ഈ പ്രതിജ്ഞ 81ാം വയസ്സ് വരെ അദ്ദേഹം പാലിച്ചു. 

ഇദ്ദേഹത്തിന്റെ രക്തത്തില്‍ നിന്നും നിര്‍മ്മിക്കുന്ന ആന്റി ഡി പ്ലാസ്മ നിരവധി കുഞ്ഞുങ്ങളെ ജീവനോടെ ഭൂമി കാണിച്ചു. ഹാരിസണിന്റെ മകളും ഇതിന്റെ ഉപയോക്താവാണ്. സ്വന്തം ചോര നല്‍കി അനവധി പേര്‍ക്ക് ജീവന്‍ നല്‍കാന്‍ തയ്യാറായ ഹാരിസണ് രാജ്യം ഏറ്റവും മുഖ്യമായ ആദരവ് നല്‍കി. ഇദ്ദേഹം വിരമിച്ചതോടെ ഇത്തരം രക്തഗ്രൂപ്പുള്ളവര്‍ സഹായിക്കാന്‍ രംഗത്തെത്തുമെന്നാണ് റെഡ് ക്രോസ് ബ്ലഡ് സര്‍വ്വീസ് പ്രതീക്ഷിക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.