CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 22 Minutes 8 Seconds Ago
Breaking Now

സണ്ണി ലിയോണ്‍ രണ്ടും കല്‍പ്പിച്ചാണ്; വീരമാദേവി ഫസ്റ്റ് പോസ്റ്റര്‍ പുറത്തുവിട്ടു

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ രംഗപ്രവേശനം നടത്തുന്ന സണ്ണി ലിയോണിന്റെ ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു. വീരമാദേവി എന്നുപേരിട്ട ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് സണ്ണി എത്തുന്നത്. 

കുതിരപ്പുറത്ത് സൈനീക വേഷം ധരിച്ചിക്കുന്ന കഥാപാത്രത്തെയാണ് ഫസ്റ്റ് ലുക്കില്‍ കാണുന്നത്. സൈനികര്‍ പിന്നണിയില്‍ നില്‍ക്കുന്നതിനാല്‍ വീരമാദേവി ഒരു യുദ്ധത്തിനുള്ള പുറപ്പാടാണെന്നാണ് കരുതുന്നത്. 

അനുഷ്‌ക ഷെട്ടിയുടെ രുദ്രമാദേവിയുടെ പിന്‍പറ്റിയാണ് ചിത്രം ഒരുക്കുന്നത്. അനുഷ്‌കയെ പോലെ ആക്ഷന്‍ രംഗങ്ങള്‍ മികവോടെ ചെയ്യുന്നതില്‍ സണ്ണി ലിയോണ്‍ വിജയിച്ചാല്‍ അത് വലിയ വഴിത്തിരിവായി മാറും. ഇതുവരെ അതിഥി വേഷങ്ങളിലും, നൃത്തരംഗങ്ങളിലുമാണ് താരത്തിന് പ്രധാനമായി അവസരം ലഭിച്ചിരുന്നത്. 

തെലുങ്കില്‍ ഒരുക്കുന്ന ചിത്രത്തിന് തമിഴ്, മലയാളം പതിപ്പുകളുമുണ്ട്. ഇതിന്റെ പോസ്റ്ററുകളും പുറത്തുവിട്ടു. കേരളക്കരയിലെ തന്റെ ആരാധകര്‍ ചിത്രത്തെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷ താരം നേരത്തെ പങ്കുവെച്ചിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.