CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 47 Seconds Ago
Breaking Now

കര്‍ണ്ണാടകത്തിലാര് ; വിശ്വാസവോട്ടെടുപ്പില്‍ 100% ജയിക്കുമെന്ന് വിശ്വസിച്ച് യെദ്യൂരപ്പ ; കണക്കിലെ കളിയില്‍ ആര് ജയിക്കും?

അധികാരമേറ്റെങ്കിലും മണിറുകള്‍ക്കുള്ളില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടിയെങ്കില്‍ മാത്രമെ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്ന ഘട്ടത്തിലേക്ക് എത്തിക്കൂ.

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടികള്‍ ഇപ്പോഴും സജീവമാക്കി നിര്‍ത്തിയിരിക്കുകയാണ്. ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും മണിറുകള്‍ക്കുള്ളില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടിയെങ്കില്‍ മാത്രമെ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്ന ഘട്ടത്തിലേക്ക് എത്തിക്കൂ. 

ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ 15 ദിവസത്തെ കാലാവധി വെട്ടിച്ചുരുക്കിയ സുപ്രീംകോടതി കല്‍പ്പിച്ച് അനുവദിച്ചിരിക്കുന്നത് ഒരേയൊരു ദിവസമാണ്. ആവശ്യത്തിന് ഭൂരിപക്ഷം ഉറപ്പിക്കാന്‍ ഇപ്പോഴും യെദ്യൂരപ്പയ്ക്ക് സാധിച്ചിട്ടില്ല. എന്നിരുന്നാലും ആത്മവിശ്വാസത്തിന് ഒരു കുറവുമില്ല. ഭൂരിപക്ഷം നേടുമെന്ന് 100% ഉറപ്പുള്ളതായി മൂന്നാം തവണ കര്‍ണ്ണാടക മുഖ്യനായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ വ്യക്തമാക്കി.

സുപ്രീംകോടതി ഉത്തരവ് പാലിക്കും. ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ പിന്തുണയും സഹകരണവും ഞങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ കളികള്‍ക്കിടയില്‍ ഞങ്ങള്‍ ഭൂരിപക്ഷം തെളിയിക്കും. 224 അംഗ നിയമസഭയില്‍ രണ്ട് സ്ഥലങ്ങളില്‍ വോട്ടെടുപ്പ് നടക്കാത്തതിനാല്‍ അംഗബലം 222. ഇതോടൊപ്പം ജെഡിഎസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കുമാരസ്വാമി മത്സരിച്ച രണ്ടിടത്തും വിജയിച്ചു. അതിനാല്‍ അദ്ദേഹത്തിന് ഒരു വോട്ടാണ് ചെയ്യാന്‍ കഴിയുക. 

104 അംഗങ്ങളുള്ള ബിജെപിക്ക് പരീക്ഷണം പാസാകാന്‍ ഏഴ് വോട്ടുകള്‍ കൂടി വേണ്ടിവരും. കോണ്‍ഗ്രസ്, ജെഡിഎസ് അംഗങ്ങളെ തങ്ങളിലേക്ക് എത്തിക്കുകയോ, രാജി വെപ്പിക്കുകയോ, വിട്ടുനില്‍ക്കുകയോ ചെയ്താല്‍ ഈ പരീക്ഷണം ബിജെപി മറികടക്കും. എന്നാല്‍ കണക്കുകള്‍ ബിജെപിക്ക് എതിരാണ്. എതിര്‍പക്ഷത്തിന് 116 എംഎല്‍എമാര്‍, 78 കോണ്‍ഗ്രസ്, 37 ജെഡിഎസ്, ഒരു ബിഎസ്പി. ഒരു സ്വതന്ത്രനും ഇവര്‍ക്കൊപ്പമുണ്ട്. 

ഇനി ആര് എവിടെ വോട്ട് ചെയ്യുമെന്നും മുങ്ങുമെന്നും അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.