CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 28 Seconds Ago
Breaking Now

അള്ള് രാമചന്ദ്രനിലേക്ക് അഭിനയിക്കാന്‍ ആളെ വേണം ; ക്യൂട്ട് അപ്പുപ്പനേയും അമ്മൂമ്മയേയും

അഭിനയിക്കാന്‍ അവസരം തേടിനടക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് വരികയാണ്. ഈയടുത്ത ദിവസം തീപ്പൊരി സ്‌ക്രിപ്റ്റ് റൈറ്റര്‍കംഅഭിനേതാവായി മാറിയ താരത്തിന്റെ ഓഫീസില്‍ യുവതാരങ്ങളെ ക്ഷണിച്ചിട്ട് ഓഫീസിന്റെ പരിസരപ്രദേശത്ത് പോലും സ്ഥലമുണ്ടായില്ലെന്നാണ് കേള്‍വി. എന്തായാലും അള്ള് രാമേന്ദ്രനിലേക്കും അത്തരമൊരു കാസ്റ്റിംഗ് കോള്‍ വന്നുകഴിഞ്ഞു.

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അപ്പൂപ്പന്‍മാരെയും, അമ്മൂമ്മമാരെയുമാണ് അണിയറക്കാര്‍ തേടുന്നത്. ഒപ്പം നായികയെയും അന്വേഷിക്കുന്നു. 18 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ള മെലിഞ്ഞ പെണ്‍കുട്ടികളെയാണ് നായികമാരായി തിരയുന്നത്.

അത്യാവശ്യം തമാശയൊക്കെ പറയാന്‍ കഴിയുന്ന മറ്റൊരു നായികയെ കൂടി ഇവര്‍ അന്വേഷിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് ഒരു അപ്പൂപ്പന്‍ ഒരു അമ്മൂമ്മ എന്ന അന്വേഷണം കൂടി ചേര്‍ക്കുന്നത്. കുഞ്ചാക്കോ ബോബനും, കൃഷ്ണ ശങ്കറും ചിത്രത്തില്‍ അഭിനയിക്കുന്നു എന്നത് മാത്രമാണ് അള്ള് രാമേന്ദ്രനെക്കുറിച്ച് പുറത്തുവിട്ടിട്ടുള്ള വിവരം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.