CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 55 Minutes 19 Seconds Ago
Breaking Now

മോഷ്ടിച്ച ഫോണ്‍ ഹാക്ക് ചെയ്ത് ബ്ലാക്ക് മെയില്‍ ; സെക്‌സും പണവും ചോദിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍

മോഷ്ടിക്കപ്പെട്ട ഫോണ്‍ ഹാക്ക് ചെയ്ത യുവാവിന് കിട്ടിയ ചില സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ സെക്‌സ് ആവശ്യപ്പെട്ടത്.

ഫോണ്‍ എപ്പോഴെങ്കിലും നഷ്ടപ്പെടുമ്പോള്‍ കാത്തിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അധികം ആളുകളും ചിന്തിക്കാറില്ല. മൈസൂര്‍ റോഡില്‍ വെച്ചാണ് കേശവ് വിജയം എന്നയാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെടുന്നത്. പക്ഷെ പിന്നീട് ഇയാളുടെ മുന്‍ കാമുകിയാണ് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വന്നത്.

മോഷ്ടിക്കപ്പെട്ട ഫോണ്‍ ഹാക്ക് ചെയ്ത യുവാവിന് കിട്ടിയ ചില സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് മുന്‍ കാമുകിയോട് ഇയാള്‍ സെക്‌സ് ആവശ്യപ്പെട്ടത്. ഇതിന് പുറമെ ചിത്രങ്ങളും വീഡിയോയും പുറത്തുവിടാതിരിക്കാന്‍ 20 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഭീഷണി സൈ്വര്യം കെടുത്തിയതോടെയാണ് കേശവ് പോലീസിനെ സമീപിക്കുന്നത്.

കര്‍ണ്ണാടകത്തില്‍ തെരഞ്ഞെടുപ്പ് തിരക്കായതിനാല്‍ പോലീസ് കേസില്‍ അന്വേഷണം തുടങ്ങാന്‍ വൈകി. ഇതോടെ സുഹൃത്തുക്കള്‍ അജ്ഞാതനുമായി ചാറ്റ് ചെയ്ത് ബന്ധം തുടര്‍ന്നു. തുക 2 ലക്ഷമാക്കി കുറയ്ക്കാനും അജ്ഞാതന്‍ തയ്യാറായി. ഒടുവില്‍ പണം കൈമാറാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷമാണ് പ്രതിയെ പിടികൂടുന്നത്.

19 വയസ്സ് മാത്രം പ്രായമുള്ള രാഘവേന്ദ്ര സിംഗായിരുന്നു പ്രതി. പണമുള്ള സ്ത്രീകളെ കുടുക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.