CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 48 Seconds Ago
Breaking Now

ചൈന ഒരുങ്ങുന്നു ലോകത്തിലെ ആദ്യത്തെ തല മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക്

ചൈനീസ് സര്‍ജന്‍ സിയാവോപിംഗ് റെന്‍, ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ സര്‍ജിയോ കാനാവെറോ എന്നിവര്‍ ചേര്‍ന്നാണ് ഇതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.

ചൈനയില്‍ കിട്ടാത്ത ഒന്നുമില്ലെന്നാണ് കേള്‍വി. ലോക വിപണികളില്‍ എന്ത് ഇറങ്ങിയാലും ഉടന്‍ അതിന്റെ പതിപ്പ് ഇറക്കുന്നതാണ് ചൈനയുടെ രീതി. ഇപ്പോള്‍ കാര്യങ്ങള്‍ അതിലേറെ പുരോഗമിച്ച് മനുഷ്യന് പുതിയ തല വരെ വച്ചുകിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

ചൈനയില്‍ നിന്നുമുള്ള രണ്ട് സര്‍ജന്‍മാര്‍ ലോകത്തിലെ ആദ്യത്തെ തല മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങുന്നുവെന്നാണ് ഞെട്ടിക്കുന്ന ആ വസ്തുത. ചൈനീസ് സര്‍ജന്‍ സിയാവോപിംഗ് റെന്‍, ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ സര്‍ജിയോ കാനാവെറോ എന്നിവര്‍ ചേര്‍ന്നാണ് ഇതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. 

ശരീരത്തിന് വൈദ്യുത ആഘാതം ഏല്‍പ്പിച്ച് ഷോക്ക് നല്‍കിയ ശേഷം തലവെച്ചുപിടിപ്പിക്കുന്നതാണ് ഇവരുടെ രീതി. തങ്ങളുടെ കണ്ടുപിടുത്തം പരാലാസിസ് രോഗികളെയും, നട്ടെല്ലിന് ക്ഷതമേറ്റവരെയും എഴുന്നേറ്റ് നടക്കാന്‍ സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. 

നട്ടെല്ലും, ഞരമ്പുകളും തമ്മില്‍ വീണ്ടും കണക്ഷന്‍ നല്‍കാന്‍ സാധിക്കുമെന്ന് 18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഇവര്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ക്രിമിനല്‍ കുറ്റമാണ് ഇവര്‍ ചെയ്യുന്നതെന്നാണ് വിമര്‍ശനം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.