CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 55 Seconds Ago
Breaking Now

2 ദിവസം മുഖ്യമന്ത്രി; യെദ്യൂരപ്പ സ്വന്തം റെക്കോര്‍ഡ് തിരുത്തിയെന്ന് കോണ്‍ഗ്രസ്

വിശ്വാസ വോട്ട് നേരിടാതെ യെദ്യൂരപ്പ രാജിവെച്ചതോടെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട്  പിടിക്കാനുള്ള ബിജെപിയുടെ ഓപ്പറേഷന്‍ താമര പൊട്ടിപ്പാളീസായെന്ന് കോണ്‍ഗ്രസ്. കര്‍ണ്ണാടകത്തില്‍ ജനാധിപത്യം വിജയിച്ചെന്നും കോൺഗ്രസ് വ്യക്തമാക്കി. വിശ്വാസ വോട്ട് നേരിടാതെ യെദ്യൂരപ്പ രാജിവെച്ചതോടെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. 

ഓപ്പറേഷന്‍ താമര പരാജയപ്പെട്ടു. രാജ്യം പ്രവചിച്ച പോലെ യെദ്യൂരപ്പ രണ്ട് ദിവസത്തെ മുഖ്യമന്ത്രിയായി അവസാനിച്ചു. 7 ദിവസം മുഖ്യമന്ത്രിയായിരുന്നു സ്വന്തം റെക്കോര്‍ഡാണ് ഇദ്ദേഹം തിരുത്തിയത്. ജനാധിപത്യം വിജയിച്ചു, ഭരണഘടന വിജയിച്ചു, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. 

കര്‍ണ്ണാടകത്തിലെ ജനാധിപത്യം തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ടെന് പി ചിദംബരം പ്രതികരിച്ചു. പാവകളി നടത്തുന്നവര്‍ തോറ്റായ പാവ താഴെ വീണ് തകരും, ചിദംബരം ബിജെപി നേതൃത്വത്തെ പരിഹസിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.