CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 29 Minutes 4 Seconds Ago
Breaking Now

അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് ആയുസ്സില്ല; കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെക്കുറിച്ച് അമിത് ഷാ

വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം പിടിച്ച അതേ തന്ത്രം കോണ്‍ഗ്രസ് തിരിച്ച് പയറ്റിയതോടെയാണ് അമിത് ഷായുടെ തന്ത്രങ്ങള്‍ അടിതെറ്റിയത്.

തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറുന്ന ഘട്ടത്തിലാണ് കര്‍ണ്ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ജെഡിഎസിന് പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെന്ന് വ്യക്തമായതോടെ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദവിയാണ് കോണ്‍ഗ്രസ് ഓഫര്‍ നല്‍കിയത്. ബിജെപിയെ ഏത് വിധേനയും ഭരണത്തില്‍ നിന്നും അകറ്റുകയായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. 

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പ രണ്ട് ദിവസത്തിന് ശേഷം രാജിവെച്ചതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ കര്‍ണ്ണാടകത്തില്‍ ഭരണത്തിലേറുകയാണ്. ഈ ഘട്ടത്തിലാണ് അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടത്. 

വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം പിടിച്ച അതേ തന്ത്രം കോണ്‍ഗ്രസ് തിരിച്ച് പയറ്റിയതോടെയാണ് അമിത് ഷായുടെ തന്ത്രങ്ങള്‍ അടിതെറ്റിയത്. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്‌തെന്നാണ് ഷാ പറയുന്നത്. ജനം തള്ളിയ കോണ്‍ഗ്രസ് പിന്‍വാതില്‍ വഴിയാണ് ഭരണത്തിലെത്തിയത്. അതേസമയം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി തന്നെ ജനങ്ങള്‍ തുടരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.