CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 28 Minutes 20 Seconds Ago
Breaking Now

സിക്‌സ് പാക്കുണ്ടെങ്കില്‍ സെക്‌സി; ജൂനിയര്‍ എന്‍ടിആറിനെ പുകഴ്ത്തി രാം ഗോപാല്‍ വര്‍മ്മ

ആരാധകര്‍ക്കുള്ള സമ്മാനമായാണ് ജൂനിയര്‍ എന്‍ടിആര്‍ പുതിയ ചിത്രമായ അരവിന്ദ സമേതയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസിനൊപ്പമുള്ള എന്‍ടിആറിന്റെ ആദ്യ ചിത്രമാണിത്. 

സിക്‌സ് പാക്കും, മസില്‍ ബോഡിയുമൊക്കെയായി ജൂനിയര്‍ എന്‍ടിആര്‍ തിളങ്ങിനില്‍ക്കുന്ന പോസ്റ്റര്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് കീഴടക്കുകയാണ്. അപ്പോഴാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ രംഗപ്രവേശം. എന്‍ടിആര്‍ ഇന്നുവരെ കണ്ടതില്‍വെച്ച് ഏറ്റവും സെക്‌സി ലുക്കില്‍ വന്നിരിക്കുന്നുവെന്നാണ് ആര്‍ജിവി പ്രഖ്യാപിച്ചത്. 

വിവാദ പ്രസ്താവനകള്‍ നടത്തിയാണ് പൊതുവെ ആര്‍ജിവി ട്വിറ്ററില്‍ എത്താറുള്ളത്. ഇതിന്റെ പേരില്‍ പോലീസ് കേസും, കോടതിയും സംവിധായകന് ഒരു പുത്തരിയല്ല. എന്തായാലും അരവിന്ദ സമേതയുടെ ഷൂട്ട് പുരോഗമിക്കുകതയാണ്. ഈ വര്‍ഷം ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.