CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 17 Seconds Ago
Breaking Now

കാസ്റ്റിംഗ് കൗച്ചില്‍ പെടുന്ന അഭിനേതാക്കള്‍ക്ക് ആലിയ ഭട്ടിന്റെ ഫ്രീ ഉപദേശം

കാസ്റ്റിംഗ് കൗച്ച് ഇന്ന് സിനിമാ മേഖലയിലെ തീപാറുന്ന ചോദ്യമാണ്. അങ്ങ് ഹോളിവുഡില്‍ നിന്ന് മുതല്‍ ഇങ്ങ് ഇന്ത്യയില്‍ വരെ വിവിധ മേഖലകള്‍ ഇതേക്കുറിച്ച് ചര്‍ച്ച നടത്തിവരുന്നു. ശ്രീറെഡ്ഡി നടത്തിയ പ്രതിഷേധങ്ങളാണ് തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ചത്. എന്നാല്‍ കാസ്റ്റിംഗ് കൗച്ചില്‍ പെടുന്ന യുവതാരങ്ങള്‍ക്ക് നടി ആലിയ ഭട്ട് നല്‍കുന്ന ഉപദേശം ഇതാണ്.

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചാല്‍ ഇന്‍ഡസ്ട്രി തന്നെ മോശമെന്ന തരത്തിലേക്ക് അന്തരീക്ഷം മാറുന്നതായി ആലിയ പറയുന്നു. ഈ സംഭവം ഒരു സത്യം തന്നെയാണ്. ചില അവസരങ്ങളില്‍ തൊഴിലിനായി ആണും പെണ്ണും ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രധാനമായും അവസരം കുറഞ്ഞവരെയാണ് ചൂഷണം ചെയ്യുന്നത്. 

എല്ലായിടത്തും ഈ അവസ്ഥയുണ്ട്. യുവതാരങ്ങള്‍ ഇതിനെ നേരിടാന്‍ തയ്യാറാകുകയാണ് വേണ്ടതെന്നാണ് ആലിയയുടെ അഭിപ്രായം. സ്വന്തം കഴിവില്‍ വിശ്വസിക്കുക, മറിച്ചൊരു അനുഭവം ഉണ്ടായാല്‍ കുടുംബത്തെയും പോലീസിനെയും സംഭവം അറിയിക്കണം, ആലിയ കൂട്ടിച്ചേര്‍ത്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.