CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 13 Minutes 53 Seconds Ago
Breaking Now

ബിജെപിയുടെ ബി-ടീമാണ് ജെഡിഎസ് എന്ന് പറഞ്ഞ രാഹുല്‍ അതെല്ലാം വിഴുങ്ങി; പരിഹാസവുമായി ജാവദേക്കര്‍

കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവനകള്‍ ചിരിച്ച് തള്ളാന്‍ കഴിയുന്നതും, അപകീര്‍ത്തികരവുമാണെന്ന് ജാവദേക്കര്‍ വ്യക്തമാക്കി

സാക്ഷാല്‍ എച്ച്ഡി ദേവഗൗഡയെയും, ജെഡിഎസിനെയും ബിജെപിയുടെ ബി-ടീമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഒരു ആവശ്യം വന്നപ്പോള്‍ പറഞ്ഞതെല്ലാം മറന്ന് കൈകൊടുത്ത് ഒരു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസും, ജെഡിഎസും. ഈ നീക്കത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി വക്താവും, മനുഷ്യവിഭവശേഷി വികസന മന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. 

കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവനകള്‍ ചിരിച്ച് തള്ളാന്‍ കഴിയുന്നതും, അപകീര്‍ത്തികരവുമാണെന്ന് ജാവദേക്കര്‍ വ്യക്തമാക്കി. ഇത്തരമൊരു അവസരവാദ സഖ്യം മറ്റെങ്ങും കണ്ടിരിക്കില്ല. ജെഡിഎസിനെ ബിജെപിയുടെ ബി ടീമെന്ന് വിശേഷിപ്പിച്ച ആളാണ് രാഹുല്‍. എന്നിട്ട് ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസിന്റെ ബി ടീമായി മാറി, ജാവദേക്കര്‍ ചൂണ്ടിക്കാണിച്ചു. 

ഏതെങ്കിലും ആശയം മുന്‍നിര്‍ത്തിയല്ല കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും സഖ്യം. പകരം രണ്ട് പേരുടെയും അഴിമതിക്ക് നേരെ കണ്ണടയ്ക്കുമെന്നതാണ് കരാര്‍, മന്ത്രി ആരോപിച്ചു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപിയും ആര്‍എസ്എസും വഴിതിരിച്ച് വിടുന്നതായി രാഹുല്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ജുഡീഷ്യറിയെയും, ഭരണഘടനയെയും കോണ്‍ഗ്രസാണ് വഴിതെറ്റിക്കുന്നതെന്ന് ജാവദേക്കര്‍ മറുപടി നല്‍കി. 

കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിച്ചെന്നാണ് രാഹുല്‍ അവകാശപ്പെടുന്നത്. ഭരണത്തില്‍ നിന്നും 78 സീറ്റിലേക്ക് ചുരുങ്ങിയ ശേഷമുള്ള രാഹുലിന്റെ ഈ പ്രസ്താവന വലിയ തമാശയാണ്, ജാവദേക്കര്‍ വ്യക്തമാക്കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.