CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 49 Seconds Ago
Breaking Now

രാജകീയ വിവാഹത്തിന് പ്രിയങ്കയെത്തി ; എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയില്‍ തന്നെ

വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരു ദിവസം മുമ്പേ പ്രിയങ്ക ലണ്ടനിലെത്തിയിരുന്നു.

മേഗന്‍ മാര്‍ക്കിളും ഹാരി രാജകുമാരനും തമ്മിലുള്ള വിവാഹ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ചാണ് ഹാരി മേഗാന്റെ കഴുത്തില്‍ താലി കെട്ടിയത്. നടി പ്രിയങ്കയ്ക്കും വിവാഹത്തിന് ക്ഷണമുണ്ടായി. അടുത്ത സുഹൃത്തായ പ്രിയങ്ക സ്റ്റൈലിഷായിട്ടാണ് ചടങ്ങിനെത്തിയത്.

ലാവെന്‍ഡര്‍ നിറത്തിലുള്ള വിവിയന്‍ വെസ്റ്റ് വുഡിന്റെ സ്‌കര്‍ട്ട് ആന്‍ഡ് ബ്ലേസര്‍ കോംബോയിലുള്ള വിവാഹത്തിനായി താരം ഒരുങ്ങിയത്. വസ്ത്രത്തിന് ചേരുന്ന ക്ലാസി ലുക്കിലുള്ള തൊപ്പി കൂടിയായതോടെ പ്രിയങ്ക അതീവ സുന്ദരിയായി. മേഗന്റെ മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രിയങ്ക സമയം ചിലവഴിച്ചത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരു ദിവസം മുമ്പേ പ്രിയങ്ക ലണ്ടനിലെത്തിയിരുന്നു.

അടുത്തിടെ ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു പേരെ തിരഞ്ഞെടുത്തതില്‍ മേഗനും ഉള്‍പ്പെട്ടപ്പോള്‍ പ്രിയങ്ക അവരെ കുറിച്ച് ടൈമില്‍ ഒരു ലേഖനം എഴുതിയിരുന്നു. അതില്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരു രാജകുമാരി എന്നാണ് മേഗാനെ വിശേഷിപ്പിച്ചത്. വിവാഹത്തിനായി താനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാജകുടുംബത്തിലെ അംഗമെന്ന നിലയ്ക്ക് മേഗന് ലോകത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.