CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 50 Minutes 24 Seconds Ago
Breaking Now

656 മത്സരങ്ങളില്‍ കാവല്‍ അവസാനിപ്പിച്ചു; ജിയാന്‍ലൂയി ബഫണ് യുവന്റസ് കണ്ണീരോടെ വിടനല്‍കി

തന്റെ ക്ലബിലെ 656-ാമത്തെ മത്സരത്തിലാണ് ബഫന്റെ മടക്കം.

ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ലൂയി ബഫണ് യുവന്റസില്‍ നിന്നും കണ്ണീരോടെ വിട. 17 സീസണുകളില്‍ ടീമിനായി ഗോള്‍വല കാത്ത ബഫണ്‍ ശനിയാഴ്ച വെറോണയ്‌ക്കെതിരെ 2-1ന് വിജയിച്ച ശേഷമാണ് മടങ്ങുന്നത്.

കഴിഞ്ഞ ആഴ്ച സീരി എ കിരീടം ചൂടിയ യുവന്റസില്‍ ബഫണ്‍ അവസാനമത്സരത്തില്‍ പകരക്കാരനെ ഇറക്കി പിന്‍വാങ്ങി. തന്റെ ക്ലബിലെ 656-ാമത്തെ മത്സരത്തിലാണ് ബഫന്റെ മടക്കം. 

കൈയില്‍ കെട്ടിയിരുന്ന ക്യാപ്റ്റന്റെ ആംബാന്‍ഡ് മധ്യനിരക്കാരന്‍ ക്ലോഡിയോ മാര്‍ച്ചിസിയോക്ക് കൈമാറി ടീം അംഗങ്ങളെയും, എതിര്‍ ടീം അംഗങ്ങളെയും കെട്ടിപ്പിടിച്ച് കൊണ്ടാണ് കളം വിട്ടത്. താരം കണ്ണീരോടെ വിടവാങ്ങുമ്പോള്‍ സ്‌റ്റേഡിയത്തില്‍ ആരാധകര്‍ കൈയടികളോടെ അദ്ദേഹത്തെ യാത്രയാക്കി. 

യുവന്റസിനായി ഒന്‍പത് സീരി എ കപ്പുകളും, നാല് കോപ്പ ഇറ്റാലിയ കിരീടങ്ങളും നേടിയ ശേഷമാണ് ബഫണ്‍ പടിയിറങ്ങുന്നത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.