CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 2 Seconds Ago
Breaking Now

ഡയാന രാജകുമാരിയെ മറക്കാത്ത ഒരു വിവാഹം; മെഗാന്‍ അണിഞ്ഞത് ഡയാനയുടെ മോതിരം; ഒരു രണ്ടാം കെട്ടുകാരിക്ക് ഇതിലും മികച്ച ഒരു ഭാഗ്യം ലോകത്ത് മറ്റെവിടെ കിട്ടും; പാര്‍ട്ടിയും വെടിക്കെട്ടുമായി ഒരു ആഘോഷരാവ്

വിന്‍ഡ്‌സര്‍ കാസിലില്‍ നിന്നും ഞായറാഴ്ചയാണ് ഇരുവരും കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലേക്ക് മടങ്ങിയെത്തുക

വിന്‍ഡ്‌സറിന് മുകളില്‍ നിറങ്ങളുടെ പ്രഭപരത്തി വെടിക്കെട്ട് അരങ്ങേറുമ്പോള്‍ തിരശ്ശീല വീണത് രാജ്യം കാത്തിരുന്ന ഒരു വിവാഹത്തിന്റെ ചടങ്ങുകള്‍ക്കാണ്. രാവിലെ മുതല്‍ എത്തിയ അതിഥികളെയും, രാജകുടുംബാംഗങ്ങളെയും ഒരു ദിവസം മുഴുവന്‍ നീണ്ട ആഘോഷപരിപാടികളിലൂടെ കൊണ്ടുപോയ ശേഷമാണ് പാര്‍ട്ടിയും വെടിക്കെട്ടുമായി അടിപൊളിയാക്കിയത്. ഫ്രോഗ്മോര്‍ ഹൗസിലേക്ക് തുറന്ന ഇലക്ട്രിക് ജാഗ്വാറിലാണ് നവവധൂവരന്‍മാര്‍ എത്തിയത്. ബ്രിട്ടീഷ് രാജകുടുംബവും ലോകവും ഒരിക്കലും കാണാത്ത തരത്തിലുള്ള വൈവിധ്യമാര്‍ന്ന വിവാഹച്ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു പാര്‍ട്ടി. 

17-ാം നൂറ്റാണ്ടിലെ ഫ്രോഗ്മോര്‍ മാന്‍ഷനില്‍ 200 ഓളം അതിഥികള്‍ക്കാണ് ക്ഷണമുണ്ടായിരുന്നത്. ഡയാന രാജകുമാരിയുടെ അക്വാമറൈന്‍ മോതിരവും അണിഞ്ഞാണ് മെഗാന്‍ ചടങ്ങിനെത്തിയത്. അതിഥികള്‍ക്ക് മുന്നില്‍ ഇവര്‍ സംസാരിച്ചു. ക്രൗണ്‍ എസ്‌റ്റേറ്റിന്റെ ഭാഗമായുള്ള കണ്‍ട്രി ഹൗസ് വര്‍ഷത്തില്‍ മൂന്ന് ദിവസം മാത്രമാണ് തുറക്കുക. വൈകുന്നേരത്തെ പാര്‍ട്ടിക്കായുള്ള വസ്ത്രം സ്റ്റെല്ലാ മക്കാര്‍ട്ടിനിയാണ് ഡിസൈന്‍ ചെയ്തത്. വൈകുന്നേരം 7.15ഓടെയാണ് പാര്‍ട്ടി ആരംഭിച്ചത്. വെളുത്ത പിതാവിനും, ആഫ്രിക്കന്‍-അമേരിക്കന്‍ അമ്മയ്ക്കും പിറന്ന ഒരു സ്ത്രീ ഇതാദ്യമായാണ് ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് കടന്നുവരുന്നത്. 

മോഡലായും, ടിവിയില്‍ ചെറിയ റോളുകളും ചെയ്ത മെഗാന്‍ മാര്‍ക്കിളിനെ ടിവി സീരീസായ സ്യൂട്ട്‌സാണ് ശ്രദ്ധേയയാക്കിയത്. പതിവില്ലാത്ത വിധം വികാരപ്രകടനങ്ങളോടെയായിരുന്നു ഈ രാജകീയ വിവാഹം എന്നതും എടുത്ത് പറയേണ്ട സവിശേഷതയാണ്. ഔപചാരിതകളില്‍ മാത്രം വിശ്വസിച്ച് നടപ്പാക്കുന്ന രീതികള്‍ മാറ്റിവെച്ച് തികച്ചും മാനുഷികമായ വികാരപ്രകടനങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് മെഗാന്‍, ഹാരി വിവാഹം നടന്നത്. പല സമയത്തും വികാരം കൊണ്ട് കണ്ണുനിറയുകയും, തുടച്ച് കളയുകയും ചെയ്ത രാജകുമാരനെ ലോകം കണ്ടു. 

വിന്‍ഡ്‌സര്‍ കാസിലില്‍ നിന്നും ഞായറാഴ്ചയാണ് ഇരുവരും കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലേക്ക് മടങ്ങിയെത്തുക. പുതിയ സസെക്‌സ് ഡ്യൂക്കും, ഡച്ചസുമായാണ് ഇനി ഇവരുടെ ജീവിതം. ഇതുവരെ ഉണ്ടായ ദുരനുഭവങ്ങള്‍ മറക്കാം, നല്ല നാളെയ്ക്കായി. 




കൂടുതല്‍വാര്‍ത്തകള്‍.