CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 24 Seconds Ago
Breaking Now

കൈകാലുകളില്ലാത്ത ഭിക്ഷക്കാരി മരിച്ചു ; പോലീസ് അന്വേഷത്തില്‍ കണ്ടെത്തിയത് അക്കൗണ്ടിലെ ഏഴരക്കോടിയുടെ നിക്ഷേപം !

പോലീസ് നടത്തിയ പരിശോധനയില്‍ ഭാണ്ഡകെട്ടില്‍ 50 ലക്ഷം ലെബനീസ് പൗണ്ട് (അതായത് രണ്ടേകാല്‍ ലക്ഷം) രൂപയുണ്ടായിരുന്നു.

ഫാത്തിമയെ സഹായിച്ചവരൊക്കെ ഞെട്ടി. കാരണം തങ്ങളേക്കാള്‍ പണക്കാരിയാണ് ഇവരെന്ന സത്യമറിഞ്ഞ് .ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ച കൈകാലുകള്‍ ഇല്ലാത്ത ഭിക്ഷക്കാരിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച പോലീസ് തന്നെ ഞെട്ടിപ്പോയി, കോടികളുടെ നിക്ഷേപം. ലെബനോനില്‍ ആഭ്യന്തര കാലത്ത് കൈകാലുകള്‍ നഷ്ടമായി ബെയ്‌റൂട്ടില്‍ ഇരുന്ന് ഭിക്ഷ യാചിച്ചിരുന്ന ഫാത്തിമ ഓത്ത്മാന്‍ എന്ന യാചകയുടെ ബാഗില്‍ വലിയൊരു തുകയുണ്ടായിരുന്നു. ഒപ്പം കോടികള്‍ നിക്ഷേപമുള്ള ബാങ്കിന്റെ പാസ്ബുക്കും.

തെരുവില്‍ മരിച്ചു കിടക്കുകയായിരുന്നു ഫാത്തിമ. പോലീസ് നടത്തിയ പരിശോധനയില്‍ ഭാണ്ഡകെട്ടില്‍ 50 ലക്ഷം ലെബനീസ് പൗണ്ട് (അതായത് രണ്ടേകാല്‍ ലക്ഷം) രൂപയുണ്ടായിരുന്നു. ഒപ്പം പാസ് ബുക്കില്‍ ഏഴര കോടിയുടെ നിക്ഷേപവും. ഏകദേശം  1.7 ബില്യണ്‍ ലെബനീസ് പൗണ്ടാണ് ഉണ്ടായിരുന്നത്.

52 കാരിയായ ഫാത്തിമ മരിച്ചത് ഹൃദ്രോഗത്തെ തുടര്‍ന്നാണ്. ലെബനീസ് ആഭ്യന്തര യുദ്ധകാലത്ത് കൈകളും കാലുകളും നഷ്ടമായ ഫാത്തിമയോട് ഏവര്‍ക്കും സഹതാപമായിരുന്നു. പണവും ആഹാരവും നല്‍കിയ അയല്‍ക്കാര്‍ ഉള്‍പ്പെടെുള്ളവര്‍ ഇവരുടെ നിക്ഷേപം കണ്ട് ഞെട്ടിയിരിക്കുകയാണ് .




കൂടുതല്‍വാര്‍ത്തകള്‍.