CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 7 Minutes 51 Seconds Ago
Breaking Now

ഹണിമൂണ്‍ കഴിഞ്ഞാല്‍ മെക്‌സിക്കോയിലേക്ക്; ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുന്ന തോമസ് മാര്‍ക്കിളിനെ കാണാന്‍ മെഗാനും, ഹാരിയും പറക്കും

വിവാഹത്തിന് മുന്‍പുണ്ടായ ഹൃദയാഘാതവും സര്‍ജറിയും മൂലം 73-കാരനായ മാര്‍ക്കിളിന് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

വിവാഹം കഴിഞ്ഞ മെഗാനും, ഹാരിയും മെക്‌സിക്കോയിലേക്ക് പറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുന്ന ഭാര്യാ പിതാവിനെ സന്ദര്‍ശിക്കുകയാണ് നവവധൂവരന്‍മാരുടെ അടുത്ത ലക്ഷ്യം. വിവാഹത്തിന് മുന്‍പുണ്ടായ ഹൃദയാഘാതവും സര്‍ജറിയും മൂലം 73-കാരനായ മാര്‍ക്കിളിന് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

രോഗബാധയെത്തുടര്‍ന്ന് ചികിത്സ തേടിയ തോമസ് മാര്‍ക്കിളുമായി വിവാഹത്തിരക്കിന് ഇടയിലും രാജകീയ ദമ്പതികള്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഹണിമൂണ്‍ പൂര്‍ത്തിയാക്കിയ ശേഷമാകും പിതാവിനെ സന്ദര്‍ശിക്കാനെത്തുക. ഇതേക്കുറിച്ച് ഇവര്‍ ചര്‍ച്ച ചെയ്യുന്നതായാണ് വിവരം.  

വിവാഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നതിന്റെ ദുഃഖത്തിലാണ് മെഗാനും പിതാവുമെന്നാണ് വിവരം. അതുകൊണ്ട് തന്നെ ഹണിമൂണ്‍ കഴിഞ്ഞാല്‍ പിതാവിന്റെ അരികിലെത്തുകയാണ് ലക്ഷ്യം. ഹാരിയും, മെഗാനും തിരക്കുകള്‍ കഴിഞ്ഞാല്‍ തന്നെ കാണാന്‍ എത്തുമെന്ന് തോമസ് മാര്‍ക്കിള്‍ കുടുംബാംഗങ്ങളോട് പറഞ്ഞിട്ടുണ്ട്.

ടിവിയിലാണ് മാര്‍ക്കിള്‍ മകളുടെ വിവാഹം കണ്ടത്. തന്റെ മകള്‍ ഡച്ചസായി മാറിയതും, സുന്ദരിയായി ഇരിക്കുന്നതുമൊക്കെ പിതാവിനെ സന്തോഷിപ്പിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.