CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 31 Seconds Ago
Breaking Now

ഐറിഷ് അതിര്‍ത്തിയില്‍ ചെക്കിംഗ് വന്നാല്‍ എതിര്‍ക്കാന്‍ കത്തോലിക്കര്‍ തയ്യാര്‍; ബ്രക്‌സിറ്റിന് ശേഷം കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് ആശങ്ക

ഐറിഷ് കടലില്‍ അതിര്‍ത്തി വരയ്ക്കണമെന് ചിന്ത തെരേസ മേയും തള്ളി

അയര്‍ലണ്ട് അതിര്‍ത്തി സംബന്ധിച്ചുള്ള ബ്രക്‌സിറ്റിന് ശേഷം സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് ആശങ്ക. നല്ലൊരു വിഭാഗം കത്തോലിക്കരും പ്രതിഷേധങ്ങളെ പിന്താങ്ങുമെന്ന് സര്‍വ്വെയില്‍ വ്യക്തമായോടെയാണ് സംഗതി പ്രശ്‌നമാകുമെന്ന അവസ്ഥ വരുന്നത്.

ദ്വീപിലോ, പ്രൊവിന്‍സും ബ്രിട്ടനും ഇടയിലോ കടുത്ത അതിര്‍ത്തി നിബന്ധനകള്‍ വരുന്നതിന് കടുത്ത എതിര്‍പ്പാണ് നേരിടുന്നത്. തര്‍ക്കം അക്രമത്തിലേക്ക് വഴിമാറുമെന്നാണ് സര്‍വ്വെ പറയുന്നത്. ട്രാഫിക് തടസ്സപ്പെടുത്തുമെന്നും, ക്യാമറകള്‍ തകര്‍ക്കുമെന്നും ഒക്കെയാണ് ആശങ്ക. ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ ഐറിഷ് അതിര്‍ത്തിയാണ് സുപ്രധാന വിഷയം.

അതിര്‍ത്തിയില്‍ ശക്തമായ കസ്റ്റംസ് ചെക്കിംഗ് എങ്ങിനെ ഒഴിവാക്കാമെന്ന കാര്യത്തിലാണ് യുകെയും, ഇയുവും തര്‍ക്കം നടക്കുന്നത്. കസ്റ്റംസ് പാര്‍ട്ണര്‍ഷിപ്പ് അല്ലെങ്കില്‍ മാക്‌സിമം ഫെസിലിറ്റേഷന്‍ എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ബ്രസല്‍സ് അംഗീകരിച്ചിട്ടില്ല.

ഐറിഷ് കടലില്‍ അതിര്‍ത്തി വരയ്ക്കണമെന് ചിന്ത തെരേസ മേയും തള്ളി. യുകെയെ വിഭജിക്കാനുള്ള നീക്കങ്ങള്‍ അംഗീകരില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.