അമ്മ മരിച്ചെന്ന് അറിയാതെ കഴിയുകയാണ് ലിനിയുടെ മക്കള്‍. രാത്രി ജോലിയ്ക്ക് പോയ ശേഷം അമ്മ തിരികെയെത്തുമെന്ന കാത്തിരിപ്പിലാണിവര്‍. നിപ വൈറസ് പനി ബാധിച്ചവര്‍ക്ക് ശുശ്രൂഷ നല്‍കുന്നതിനിടെ രോഗം പിടിപെട്ട ലിനിയെന്ന നഴ്സ് മരണത്തിന് കീഴടങ്ങിയതോടെ ഈ കുടുംബത്തെ എങ്ങനെ സമാധാനിപ്പിക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കള്‍.
രണ്ടു മൂന്നു ദിവസമായി അമ്മയെ കാണുന്നില്ലെന്നും ആശുപത്രി തിരക്കാണെന്നും പറഞ്ഞാണ് കുട്ടികളെ വിശ്വസിപ്പിച്ചിരിക്കുന്നത്. രണ്ടു വയസ്സുകാരന് സിദ്ധാര്‍ത്ഥ് ഇടയ്ക്ക് കരയുമ്പോള്‍ അമ്മ വരുമെന്ന് സമാധാനിപ്പിക്കുകയാണ് ഏവരും .ബന്ധുക്കള്‍ക്കെല്ലാം ഉള്ളില്‍ തീയാകുകയാണ് ഈ കുരുന്നുകളെ കാണുമ്പോള്‍.
വിദേശത്തുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് രണ്ടു മാസത്തിനുള്ളില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ലിനി. ഇതിനിടെയാണ് അപ്രതീക്ഷിതമായി വൈറസ് ബാധയേറ്റ് മരണമടഞ്ഞത് .