CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 12 Minutes 1 Seconds Ago
Breaking Now

യുപിയിലെ കോളേജ് ടോയ്‌ലറ്റില്‍ സിസിടിവി ക്യാമറ ; കോപ്പിയടി തടയാനെന്ന് !!

പരീക്ഷകളില്‍ ബിറ്റുകളുപയോഗിച്ച് കോപ്പിയടിക്കുന്നത് തടയാനാണ് ടോയ്‌ലറ്റില്‍ ക്യാമറ സ്ഥാപിച്ചതെന്നാണ് കോളേജ് അധികൃതര്‍ ഉന്നയിക്കുന്ന അവകാശ വാദം.

യുപിയിലെ ആണ്‍കുട്ടികളുടെ ടോയ്‌ലറ്റില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച് കോളേജ് അധികൃതര്. ധരം സമാജ് ഡിഗ്രി കോളേജിലാണ് കോളേജ് അധികൃതര്‍ അനീതി കാട്ടിയത്. വിദ്യാര്‍ത്ഥികല്‍ അധികൃതരുടെ നടപടിയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിച്ചു.

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ അധികൃതര്‍ഇതിനെ ശക്തമായി എതിര്‍ക്കുന്നു. പരീക്ഷകളില്‍ ബിറ്റുകളുപയോഗിച്ച് കോപ്പിയടിക്കുന്നത് തടയാനാണ് ടോയ്‌ലറ്റില്‍ ക്യാമറ സ്ഥാപിച്ചതെന്നാണ് കോളേജ് അധികൃതര്‍ ഉന്നയിക്കുന്ന അവകാശ വാദം.

'വിദ്യാര്‍ഥികള്‍ അവരുടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ബിറ്റുകള്‍ സൂക്ഷിക്കാറുണ്ട്', പരീക്ഷകളില്‍ കുട്ടികള്‍ ഇങ്ങനെ കോപ്പിയടിക്കുന്നതും അധികൃതരെ വഞ്ചിക്കുന്നതും തടയാനാണ് ഈ നീക്കം.' കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഹേം പ്രകാശ് പറഞ്ഞു. ഇതില്‍ പ്രതിഷേധിക്കേണ്ട കാര്യമമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട് .

 




കൂടുതല്‍വാര്‍ത്തകള്‍.