CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 3 Seconds Ago
Breaking Now

ബച്ചന്റെ മകള്‍ ശ്വേത ബച്ചനും അഭിനയ രംഗത്തേയ്ക്ക്

ബച്ചന്‍ കുടുംബത്തില്‍ അഭിനയരംഗത്തിലേക്ക് മറ്റൊരു താരം കൂടിയെത്തുന്നു. അമിതാഭിന്റെയും ജയയുടെയും മകള്‍ ശ്വേത ബച്ചനും അഭിനയരംഗത്തേക്ക് കാലെടുത്തു വയ്ക്കുകയാണ്. അതും അച്ഛനൊപ്പം തന്നെ. പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കല്യാണിന്റെ പരസ്യത്തിലാണ് ഇനി അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുക. കല്യാണിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളാണ് ബച്ചന്‍. പരസ്യത്തിന്റെ ചിത്രീകരണം മുംബൈയില്‍ തുടങ്ങി.

ജൂണ്‍ 17 ഫാദേഴ്‌സ് ഡേ ആയതിനാല്‍ ഇത്തവണ പരസ്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന തീമും അതു പോലെ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ ആന്‍ഡ് കെ സാച്ചിയാണ് തിരക്കഥ.സ്‌കള്‍പ്‌ചേഴ്‌സ് ബാനറില്‍ ജി.ബി വിജയ് ആണ് പരസ്യചിത്രം ഒരുക്കുന്നത്. ജൂലൈയില്‍ പരസ്യം പുറത്തിറങ്ങും.

ബച്ചന്റെ രണ്ടാമത്തെ മകന്‍ അഭിഷേക് ചെറുപ്പത്തില്‍ തന്നെ സിനിമയിലേക്ക് പ്രവേശിച്ചുവെങ്കിലും ശ്വേത സിനിമാരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.. എഴുത്തില്‍ താല്‍പര്യമുള്ള ശ്വേത രചിച്ച ആദ്യ നോവല്‍ ഈ ഒക്ടോബറില്‍ പുറത്തിറങ്ങുകയാണ്. പാരഡൈസ് ടവേഴ്‌സ് എന്നാണ് നോവലിന്റെ പേര് .

 




കൂടുതല്‍വാര്‍ത്തകള്‍.