CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 19 Seconds Ago
Breaking Now

വെന്റിലേറ്ററില്‍ നിന്ന് മാറ്റാതിരിക്കാന്‍ നിപാ വൈറസ് രോഗിയോട് ബോബി മെമ്മോറിയല്‍ ആശുപത്രി ആവശ്യപ്പെട്ടത് 1.5 ലക്ഷം രൂപ

നിപ വൈറസ് വാധിച്ച് രണ്ടു പേരെയാണ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

നിപാ വൈറസ് ബാധിച്ച് കോഴിക്കോട് ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയോട് ആശുപ്രതി അധികൃതര്‍ ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപ. മണിക്കൂറുകള്‍ക്കുള്ളില്‍ രൂപ നല്‍കിയില്ലെങ്കില്‍ രോഗിയെ വെന്റിലേറ്ററില്‍ നിന്നു മാറ്റുമെന്നും കുടുംബാംഗങ്ങളോട് പറഞ്ഞു.

നിപ വൈറസ് വാധിച്ച് രണ്ടു പേരെയാണ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒരാളോടാണ് ആശുപത്രി അധികൃതര്‍ ക്രൂരമായി പെരുമാറിയത്. 

ബന്ധുക്കള്‍ വിവരം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചതോടെ സംഭവത്തില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ ഇടപെട്ടു. പണമില്ലാത്തതിനാല്‍ ആര്‍ക്കും ചികിത്സ നിഷേധിക്കരുതെന്നും ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ക്ക് കര്‍ശന താക്കീത് നല്‍കി. നിപ്പാ വൈറസ് ബാധിതര്‍ക്ക് സ്വകാര്യ ആശുപത്രിയിലും സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി നേരത്തെ രോഗബാധിത മേഖലയിലുള്ളവര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു.

കോഴിക്കോട് മാത്രമാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെങ്കിലും സംസ്ഥാനമാകെ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്

 




കൂടുതല്‍വാര്‍ത്തകള്‍.