CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 34 Seconds Ago
Breaking Now

നിഗൂഢതകളുമായി അബ്രഹാമിന്റെ സന്തതികളുടെ പുതിയ പോസ്റ്റര്‍

അബ്രഹാമിന്റെ സന്തതികളുടെ പുതിയ പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് മമ്മൂട്ടി. പോസ്റ്റോറില്‍ രണ്ടു മുഖങ്ങളാണ് ഡെറിക് ഏബ്രഹാമിനുള്ളത്. ഷാജി പാടൂര്‍ ഒരുക്കുന്നഈ സിനിമ ജൂണ്‍ 15 പെരുന്നാള്‍ ദിനത്തില്‍ ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ആദ്യഗാനത്തിനും വന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

ഇരുപത് വര്‍ഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് 'അബ്രഹാമിന്റെ സന്തതികള്‍' ചിത്രത്തില്‍ ഡെറിക് എബ്രഹാമെന്ന പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

മമ്മൂട്ടിയുടെ തന്നെ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായിരുന്ന ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.