CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 9 Minutes 1 Seconds Ago
Breaking Now

ഈ പോലീസുകാരിയ്ക്ക് ആണാകാന്‍ സര്‍ക്കാരിന്റെ അനുമതി

വനിതാ പോലീസ് ഉദ്യോഗസ്ഥയായ ലളിതാ സാല്‍വേയ്ക്കാണ് മുഖ്യമന്ത്രി ഫട്‌നാവിസിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി ലഭിച്ചത്.

29 കാരിയായ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനാകാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ അനുമതി. മുംബൈ ബീദ് സിറ്റിയ്ക്ക് അടുത്ത് മജ്‌ലഗോണ്‍ പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയായ ലളിതാ സാല്‍വേയ്ക്കാണ് മുഖ്യമന്ത്രി ഫട്‌നാവിസിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി ലഭിച്ചത്.

നേരത്തെ ലളിത ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നടപടിയില്ലാതെ വന്നതോടെയാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. പുരുഷ വനിതാ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന രീതി വ്യത്യസ്ഥമാണെന്നും ഇക്കാര്യം പരിഗണിച്ചാണ് ലളിതയുടെ അേേപക്ഷ വൈകിപ്പിച്ചതെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ലളിത ബോബയ് ഹൈക്കോടതിയേ സമീപിച്ചിരുന്നു. ഇതിനായി ഒരു മാസത്തെ അവധിയ്ക്ക് അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല. തുടര്‍ന്ന് ലളിത ഹൈക്കോടതിയേയും സമീപിച്ചു. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

1988ലാണ് ജനനം. പിന്നീട് തന്റെ ശരീരത്തില്‍ വൈ ക്രോമസോമുണ്ടെന്ന് മനസിലാക്കി. ലളിതയ്ക്ക് ജെന്‍ഡര്‍ ഡൈസ്‌ഫോറിയ ഉണ്ടെന്നും ലിംഗമാറ്റ ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.