CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 25 Seconds Ago
Breaking Now

ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് തോമസ് മാര്‍ക്കിള്‍ പുറത്തിറങ്ങി; മകളെയും ഭര്‍ത്താവിനെയും കാണാന്‍ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ എത്തണമെന്ന് കുടുംബം; എപ്പോള്‍ നടക്കും ആ സമാഗമം?

പിതാവ് പിന്‍വാങ്ങിയതോടെ ചാള്‍സ് രാജകുമാരനാണ് വധുവിനെ വേദിയിലേക്ക് നയിച്ചത്

ഹാരി രാജകുമാരന്‍ ആദ്യമായി ഭാര്യയുടെ പിതാവിനെ നേരില്‍ കാണുന്ന ആ നിമിഷം എപ്പോള്‍ സംഭവിക്കും? ഇപ്പോള്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇതിനൊരു ഉത്തരത്തിനാണ്. മെഗാന്‍ മാര്‍ക്കിളുമായുള്ള വിവാഹം കഴിഞ്ഞെങ്കിലും ഭാര്യയുടെ പിതാവിനെ ഹാരി ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ല. വിവാഹത്തിന് എത്തുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെ കൈയിലിരുപ്പ് മോശമായതിനാല്‍ അതും നടക്കാതെ പോയി.

ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന തോമസ് മാര്‍ക്കിള്‍ ആദ്യമായി പുറത്തിറങ്ങിയിരിക്കുകയാണ്. പിതാവ് പിന്‍വാങ്ങിയതോടെ ചാള്‍സ് രാജകുമാരനാണ് വധുവിനെ വേദിയിലേക്ക് നയിച്ചത്. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ മാര്‍ക്കിള്‍ മെക്‌സിക്കോയിലെ റൊസറിട്ടോയിലുള്ള വീട്ടിലേക്ക് തിരിച്ചെത്തി. പാപ്പരാസി പ്രശ്‌നത്തില്‍ നാണംകെട്ടെങ്കിലും ചടങ്ങിനെത്തുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് ഹൃദയാഘാതം തടസ്സമായത്.

മരുന്ന് കഴിക്കുന്നതിനാല്‍ ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് മാര്‍ക്കിള്‍ സീനിയര്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ചയാണ് തിരികെ വീട്ടിലേക്ക് മടങ്ങിയത്. വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ഇനിയെങ്കിലും കുടുംബവുമായി യോജിക്കാനാണ് അര്‍ദ്ധസഹോദരി സമാന്ത മെഗാനോട് ആവശ്യപ്പെടുന്നത്. ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് പിതാവിനെ കൂട്ടിക്കൊണ്ടുപോകാനും ഇവര്‍ ഹാരി രാജകുമാരനോട് ആവശ്യപ്പെടുന്നു.

തന്റെ മകളെക്കുറിച്ച് ഇനിയൊരക്ഷരം മിണ്ടിപ്പോകരുതെന്ന് തോമസ് മാര്‍ക്കിള്‍ മറ്റ് കുടുംബാംഗങ്ങള്‍ക്ക് താക്കീത് നല്‍കിയിരുന്നു. ഇവരുടെ സമ്മര്‍ദവും, പത്രക്കാരും ചേര്‍ന്നാണ് തനിക്ക് ഹൃദയാഘാതം ഉണ്ടാക്കിയതെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്.




കൂടുതല്‍വാര്‍ത്തകള്‍.