CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 51 Seconds Ago
Breaking Now

പരീക്ഷയില്‍ 100% മാര്‍ക്ക് നേടിയ ഇന്ത്യന്‍ വംശജനെ കാണാതായി; കോപ്പിയടിച്ചെന്ന ആരോപണം ഭയന്ന് ഒളിച്ചോട്ടം; പോലീസിന് മെല്ലെപ്പോക്ക്, മാതാപിതാക്കള്‍ ആശങ്കയില്‍; നാല് ദിവസമായി വിവരമില്ല

അമ്മയെ കെട്ടിപ്പിടിച്ച ശേഷം സ്‌കൂളിലേക്ക് പോയ മകന് എന്ത് സംഭവിച്ചെന്ന ആധിയിലാണ് കുടുംബം

പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിക്കുമെന്ന് ഭയന്ന് സ്‌കൂള്‍ വിട്ട് ഒളിച്ചോടിയ ഇന്ത്യന്‍ വംശജന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക പടരുന്നു. സ്‌കൂളില്‍ കൊണ്ടുചെന്നാക്കിയ ശേഷം ക്ലാസില്‍ കയറാതെ വസ്ത്രം മാറി പുറത്തേക്കിയ 15 വയസ്സുകാരനായ അഭിമന്യു ചൗഹാനെയാണ് കാണാതായത്. സ്‌കൂളില്‍ താന്‍ പ്രശ്‌നത്തില്‍ പെടുമെന്ന് ഭയന്നാകാം കുട്ടി ഒളിച്ചോടിയതെന്ന് കവന്‍ട്രി പോലീസ് വ്യക്തമാക്കി.

മികച്ച രീതിയില്‍ പഠിക്കുന്ന അഭിമന്യു ഈയടുത്ത് നടന്ന പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയിരുന്നു. ഇതോടെ താന്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുമെന്നായിരുന്നു കുട്ടിയുടെ ഭയം. മെയ് 18-ന് കിംഗ് ഹെന്‍ട്രി എട്ടാമന്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളിലാണ് അമ്മ 15-കാരനെ ഡ്രോപ്പ് ചെയ്തത്. എന്നാല്‍ സ്‌കൂളില്‍ നിന്നും വസ്ത്രം മാറി പുറത്തേക്ക് പോകുന്ന അഭിമന്യുവിന്റെ ദൃശ്യങ്ങളാണ് ബിപി ഗ്യരേജിലെ സിസിടിവിയില്‍ പതിഞ്ഞത്.

തങ്ങളുടെ മകനെ സുരക്ഷിതമായി തിരികെ ലഭിച്ചാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലാണ് പിതാവ് വരീന്ദര്‍ ചൗഹാന്‍. 'ഒരു മോക്ക് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ചതാണ് മകനെ പരിഭ്രമിപ്പിച്ചത്. എന്തെങ്കിലും തട്ടിപ്പ് നടത്തിയോയെന്ന് വ്യക്തവുമല്ല. കാണാതായി നാല് ദിവസമായതോടെ ആശങ്കയിലാണ്', 46-കാരനായ പിതാവ് വ്യക്തമാക്കി.

അമ്മയെ കെട്ടിപ്പിടിച്ച ശേഷം സ്‌കൂളിലേക്ക് പോയ മകന് എന്ത് സംഭവിച്ചെന്ന ആധിയിലാണ് കുടുംബം. കൈയില്‍ പണം പോലുമില്ലാതെ ഈ കുട്ടി കറങ്ങി നടന്നാല്‍ എന്തെങ്കിലും അപകടത്തില്‍ ചെന്നുപെടുമെന്നും കുടുംബാംഗങ്ങള്‍ ഭയപ്പെടുന്നു. എല്ലാ നടപടിയും സ്വീകരിക്കുമെന്ന് പോലീസ് അവകാശപ്പെടുമ്പോഴും മരിച്ച ശേഷം ജാഗ്രത പാലിക്കാമെന്ന നിലപാടാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി.

കുട്ടിയെ കാണാനില്ലെന്ന് അറിയിച്ച് വിശദവിവരങ്ങള്‍ സ്‌കൂള്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.




കൂടുതല്‍വാര്‍ത്തകള്‍.