CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 49 Minutes 54 Seconds Ago
Breaking Now

രക്ഷപ്പെടാന്‍ 70% സാധ്യതയുണ്ടായിട്ടും ഈ മുത്തശ്ശിയുടെ ക്യാന്‍സര്‍ കണ്ടെത്താന്‍ എന്‍എച്ച്എസിന് സാധിച്ചില്ല; ഡോക്ടര്‍മാര്‍ തോറ്റത് 5 വട്ടം; ഒടുവില്‍ മരണവും

ആവശ്യത്തിന് ജീവനക്കാരില്ലെന്ന കാരണത്താലാണ് എക്‌സ്‌റേ പോലും എടുക്കാന്‍ കഴിയാതെ പോയത്

ഡോക്ടര്‍മാര്‍ പരാജയപ്പെട്ടാല്‍ ദൈവം തോറ്റത് പോലെയാണ്. വഴിതെറ്റിപ്പോകുന്ന ജീവനെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ ഡോക്ടര്‍മാരുടെ ഒരു സ്പര്‍ശം മതി. എന്നാല്‍ ക്യാന്‍സറുമായി എത്തിയ ഒരുമുത്തശ്ശിയുടെ അസുഖബാധ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ പരാജയപ്പെട്ടത് അഞ്ച് തവണയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബ്ലാഡര്‍ ക്യാന്‍സര്‍ ഉണ്ടെന്ന സംശയത്തിലാണ് ജിപി പമേല നോര്‍ത്തിനെ എസെക്‌സിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നത്.

2015 ഫെബ്രുവരിയിലായിരുന്നു ഇത്. എന്നാല്‍ രോഗം കണ്ടെത്താന്‍ പിന്നെയും ഒരു വര്‍ഷമെടുത്തു. എസെക്‌സ് ഇല്‍ഫോര്‍ഡിലെ കിംഗ് ജോര്‍ജ്ജ് ആശുപത്രിയില്‍ അടിസ്ഥാനപരമായ എംആര്‍ഐ സ്‌കാന്‍ പോലും നടക്കാതെ പോയതാണ് രോഗം തിരിച്ചറിയാന്‍ വൈകിച്ചത്. ഡോക്ടര്‍മാര്‍ മറ്റ് പല ടെസ്റ്റുകളും നടത്തിയ ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ രോഗം ഏതെന്ന് ഉറപ്പിക്കാനോ, ചികിത്സ ആരംഭിക്കാനോ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. 2016 മെയില്‍ നോര്‍ത്ത് മരണത്തിന് കീഴടങ്ങി. പാര്‍ലമെന്ററി & ഹെല്‍ത്ത് സര്‍വ്വീസ് ഓംബുഡ്‌സ്മാന്‍ നടത്തിയ അന്വേഷണത്തില്‍ ആശുപത്രി നിരവധി വീഴ്ചകള്‍ നടത്തിയതായി കണ്ടെത്തി. ഒരു വര്‍ഷം മുന്‍പെങ്കിലും കണ്ടെത്തിയിരുന്നെങ്കില്‍ രക്ഷപ്പെടാന്‍ 70% രക്ഷപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നതായി ഓംബുഡ്‌സ്മാന്‍ റോബ് ബെഹ്‌റെന്‍സ് വ്യക്തമാക്കി.

മരണത്തിനും തെറ്റുകളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പോലും ആശുപത്രി തയ്യാറായില്ല. ആവശ്യത്തിന് ജീവനക്കാരില്ലെന്ന കാരണത്താലാണ് എക്‌സ്‌റേ പോലും എടുക്കാന്‍ കഴിയാതെ പോയത്. ഈ പരിമിതികള്‍ക്ക് ഇടയിലും ഡോക്ടര്‍മാരും നഴ്‌സുമാരും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് ഓംബുഡ്‌സ്മാന്‍ പറഞ്ഞു. 10,000 പൗണ്ടാണ് ട്രസ്റ്റ് വീഴ്ചകളുടെ പേരില്‍ നഷ്ടപരിഹാരം നല്‍കിയത്.




കൂടുതല്‍വാര്‍ത്തകള്‍.