CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 10 Seconds Ago
Breaking Now

മേഗന്റെയും ഹാരിയുടേയും വിവാഹത്തില്‍ എല്ലാ കണ്ണും ഉറ്റുനോക്കിയത് ഇവളെയായിരുന്നു

എന്തായാലും വിവാഹത്തിന് മുന്‍ കാമുകിമാരെ കൂടി ക്ഷണിക്കാന്‍ തീരുമാനിച്ച ഹാരിയുടെ മനോഭാവത്തെ ഏവരും അഭിനന്ദിക്കുന്നവരുമുണ്ട്

ഹാരി രാജകുമാരനും നടി മേഗന്‍ മാര്‍ക്കിളിന്റെയും രാജകീയ വിവാഹം വലിയ വാര്‍ത്തയായിരുന്നു. വിവാഹത്തില്‍ എത്തിയ അതിഥികളില്‍ ഹാരിയുടെ മുന്‍ കാമുകി ചെല്‍സി ഡേവിയും ഉണ്ടായിരുന്നു. ചെല്‍സി മാത്രമല്ല ഹാരിയുടെ മറ്റൊരു മുന്‍കാമുകിയും നടിയുമായ ക്രെസിഡ ബോണസും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ എല്ലാവരും ശ്രദ്ധിച്ചത് ചെല്‍സിയിലേക്കായിരുന്നു.വിവാഹത്തില്‍ പങ്കെടുക്കുന്ന ചെല്‍സിയുടെ മുഖത്ത് വിഷാദമായിരുന്നുവെന്നാണ് ഏവരും കണ്ടെത്തിയത്.

എന്തായാലും വിവാഹത്തിന് മുന്‍ കാമുകിമാരെ കൂടി ക്ഷണിക്കാന്‍ തീരുമാനിച്ച ഹാരിയുടെ മനോഭാവത്തെ ഏവരും അഭിനന്ദിക്കുന്നവരുമുണ്ട്. ഏഴു വര്‍ഷത്തോളം പ്രണയത്തിലായിരുന്നവരാണ് ഹാരിയും ചെല്‍സിയും. പിരിയാന്‍ തീരുമാനിച്ചപ്പോഴും തങ്ങള്‍ എന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു ഇരുവരും. ചെല്‍സിയുമായി പിരിഞ്ഞതിന് ശേഷമാണ് ഹാരി നടി ക്രെസിഡയുമായി അടുക്കുന്നത്. എന്നാല്‍ ആ പ്രണയവും രണ്ടു വര്‍ഷത്തിന് ശേഷം പിരിഞ്ഞു.

ചെല്‍സിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലുണ്ട്. ചടങ്ങുകള്‍ക്കിടെ ചെല്‍സിയുടെ നിരാശ പലരും വായിച്ചെടുത്തു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഇവരുടെ മനോഭാവത്തെ സോഷ്യല്‍മീഡിയ ഏതായാലും അംഗീകരിച്ചു കഴിഞ്ഞു. മുഖത്ത് സന്തോഷം കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഉള്ളില്‍ വേദനയുണ്ടെന്നാണ് സോഷ്യല്‍മീഡിയ കണ്ടെത്തുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.