CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 40 Minutes Ago
Breaking Now

മറക്കില്ലൊരിക്കലും! മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്; അരീനയിലെ 22 ഇരകളെ ഓര്‍ത്ത് മാഞ്ചസ്റ്റര്‍ ഒന്നായി

തേനീച്ചകളെ വരച്ച കല്ലുകള്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെച്ചിരുന്നു.

2017 മെയ് 22, മാഞ്ചസ്റ്റര്‍. അരീനയില്‍ സംഗീത നിശ അരങ്ങേറുന്നു. കുട്ടികള്‍ക്ക് പോലും ഏറെ ഇഷ്ടപ്പെട്ട ഗായിക അരിയാന ഗ്രാന്‍ഡെ വേദിയില്‍. പൊടുന്നനെ ആഘോഷത്തില്‍ മുങ്ങിയിരുന്ന സദസ്സില്‍ സ്‌ഫോടനങ്ങള്‍. 22 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന് ഒരു വര്‍ഷം തികയുകയാണ്.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ സ്മരിച്ച് മാഞ്ചസ്റ്റര്‍ ഒരുമിച്ചെത്തി. ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി കുടുംബങ്ങളും, സുഹൃത്തുക്കളും സിറ്റി സെന്ററിലേക്ക് എത്തി. വില്ല്യം രാജകുമാരനും, തെരേസ മേയും പങ്കെടുക്കുന്ന സര്‍വ്വീസും നടക്കും.

അരിയാന ഗ്രാന്‍ഡ് കണ്‍സേര്‍ട്ടിനിടെ കൊല്ലപ്പെട്ടവര്‍ക്കായി സെന്റ് ആന്‍സ് സ്‌ക്വയറില്‍ കൊയര്‍ ആലപിച്ചു. സിറ്റി സെന്ററില്‍ ട്രീ ഓഫ് ഹോപ്പ് സ്ഥാപിച്ചു. എക്‌സ്‌ചേഞ്ച് സ്‌ക്വയറില്‍ ഹൃദയങ്ങളും കൈമാറി. തേനീച്ചകളെ വരച്ച കല്ലുകള്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെച്ചിരുന്നു.

സര്‍വ്വീസില്‍ കേംബ്രിഡ്ജ് ഡ്യൂക്ക്, പ്രധാനമന്ത്രി എന്നിവര്‍ക്ക് പുറമെ ഇരകളുടെ കുടുംബങ്ങള്‍, പരുക്കേറ്റവര്‍, ആദ്യ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ എന്നിവരും പങ്കെടുക്കും.




കൂടുതല്‍വാര്‍ത്തകള്‍.